കാസര്‍കോട് : 28-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സോഫ്റ്റ് ബോള്‍ അസോസിയേഷന് വൈസ് പ്രസിഡണ്ട് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനില്‍ എ. ജോണ്സണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എം.പി ഷാഫി ഹാജി മുഖ്യാതിഥിയായിരുന്നു. ചെങ്കള പഞ്ചായത്ത് അംഗം പി. ഖദീജ, കേരള സ്റ്റേറ്റ് സോഫ്റ്റ് ബോള്‍ അസോസിയേഷന് ട്രഷറര്‍ രമേശന് സംസാരിച്ചു. ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് കെ.എം ബല്ലാള്‍ സ്വാഗതവും ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. സെക്രട്ടറി അശേകന് ധര്‍മ്മത്തടുക്ക, ജനറല്‍ കണ്‍വീനര്‍ റിജിത് കുമാര്‍, ബഷീര്‍ അഹമ്മദ് സംബന്ധിച്ചു.
14 ജില്ലകളിലെയും പുരുഷ-വനിതാ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരം 15 വരെ നീളും.