തിരുവനന്തപുരം: കോവിഡ് സഹായത്തിനായി ഓണ്‍ലൈനിലൂടെ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മരുന്നും ഓക്സിജനും ആവശ്യപ്പെട്ടും ആശുപത്രിയില്‍ കിടക്കകള്‍ അഭ്യര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വരുന്നവര്‍ക്കെതിരെ നേരിട്ടോ പരോക്ഷമായോ നടപടി സ്വീകരിക്കുകയോ അറസ്റ്റിന് ശ്രമിക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
കോവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി വിവരങ്ങള്‍ പങ്ക് വയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.