മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടൈത്തി. തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്റഫിന്റെ മകള്‍ ഷിഫ്നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
വെള്ളിയാഴ്ച സ്കൂള്‍ തുറക്കുന്നതിനാല്‍ പഠിക്കാനുണ്ടെന്ന് പറഞ്ഞ് ഷിഫ്ന മുറിയില്‍ ഒറ്റക്ക് കിടക്കുകയായിരുന്നു. പുലര്‍ച്ചെ മുറിയില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. മാതാവ്: റുഖിയ്യ. സഹോദരങ്ങള്‍: അഫ്സല്, ഷിബില്‍, നിബില്‍, മാജിദ ഫര്‍സാന.