കാഞ്ഞങ്ങാട്: സംസ്ഥാനത്ത് 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടക്കും. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലാണ് വിദ്യഭ്യാസ മന്ത്രി വി. ശിവന്കുട്ടിപരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. പ്രധാന പരീക്ഷക്ക് മുമ്പായി മാതൃകാ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും നടത്തും.
എസ്.എസ്.എല്‍.സി മാതൃകാപരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെ നടത്താനാണ് തീരുമാനം. ഹയര്‍സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ 21 വരെയും നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തിലായിരിക്കും.
എസ്.എസ്.എല്‍.സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയും ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയുമാണ്. വി.എച്ച്.എസ്.ഇ പ്രാക്ടികല് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 11 വരെയും നടക്കുമെന്നും മന്ത്രി പറഞ്ഞു.