ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു

കൊളംബോ: പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നീണ്ടുപോകുന്നതിനിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 76കാരനായ മഹിന്ദ രാജപക്സെ രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുനയില്‍നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിട്ടും രാജിവെയ്ക്കില്ലെന്ന നിലപാടായിരുന്നു രാജപക്സെ സഹോദരങ്ങളായ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയും മഹിന്ദ രാജപക്സെയും സ്വീകരിച്ചുവന്നത്. നേരത്തെ മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. ഇതില്‍ […]

കൊളംബോ: പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നീണ്ടുപോകുന്നതിനിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 76കാരനായ മഹിന്ദ രാജപക്സെ രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുനയില്‍നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിട്ടും രാജിവെയ്ക്കില്ലെന്ന നിലപാടായിരുന്നു രാജപക്സെ സഹോദരങ്ങളായ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയും മഹിന്ദ രാജപക്സെയും സ്വീകരിച്ചുവന്നത്.
നേരത്തെ മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. ഇതില്‍ 16 പേര്‍ക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

Related Articles
Next Story
Share it