ബുര്‍ഖ തീവ്രവാദത്തിന്റെ അടയാളമാണെന്ന് ശ്രീലങ്കന്‍ മന്ത്രി; ആയിരത്തിലധികം മദ്രസകള്‍ അടച്ചുപൂട്ടാന്‍ നീക്കം

കൊളംബോ: ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളമാണെന്ന് ശ്രീലങ്കന്‍ മന്ത്രി. രാജ്യത്ത് ബുര്‍ഖ നിരോധിക്കുമെന്ന് മന്ത്രി ശരത് വീരശേഖര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില്‍ ചില മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖം മൂടിയുള്ള ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ടെന്നും ആയിരത്തിലധികം ഇസ്‌ലാമിക് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്കെതിരായ നടപടി ഏറെ വിവാദമായിരിക്കുകയാണ്. 'ആദ്യകാലങ്ങളില്‍ മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ല. ഈയിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണത്. ഞങ്ങള്‍ തീര്‍ച്ചയായും ഇത് നിരോധിക്കാന്‍ […]

കൊളംബോ: ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളമാണെന്ന് ശ്രീലങ്കന്‍ മന്ത്രി. രാജ്യത്ത് ബുര്‍ഖ നിരോധിക്കുമെന്ന് മന്ത്രി ശരത് വീരശേഖര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില്‍ ചില മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖം മൂടിയുള്ള ബുര്‍ഖ നിരോധിക്കാന്‍ മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ടെന്നും ആയിരത്തിലധികം ഇസ്‌ലാമിക് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്കെതിരായ നടപടി ഏറെ വിവാദമായിരിക്കുകയാണ്. 'ആദ്യകാലങ്ങളില്‍ മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ല. ഈയിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണത്. ഞങ്ങള്‍ തീര്‍ച്ചയായും ഇത് നിരോധിക്കാന്‍ പോവുകയാണ്". അദ്ദേഹം പറഞ്ഞു.

ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് 2019ല്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നുവെന്നാരോപിച്ചാണ് ആയിരത്തിലേറെ മദ്റസ-ഇസ്‌ലാമിക് സ്‌കൂളുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതൈന്ന് വീരശേഖര പറഞ്ഞു. ആര്‍ക്കും ഒരു സ്‌കൂള്‍ തുറക്കാനും അവരവര്‍ ആഗ്രഹിക്കുന്നതെന്തും കുട്ടികളെ പഠിപ്പിക്കാനും കഴിയില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it