അനുമതി നല്‍കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യം; ഫൈസര്‍ വാക്‌സിന് ശ്രീലങ്കയില്‍ അനുമതി

കൊളംബോ: ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി ശ്രീലങ്ക. ഫൈസര്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ശ്രീലങ്ക അനുമതി നല്‍കി. കോവിഡ് മൂന്നാം തരംഗത്തിനെതിരെ പൊരുതുന്ന വേളയില്‍ അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭ്യത കുറഞ്ഞതിനാലാണ് തീരുമാനം. അഞ്ച് ദശലക്ഷം ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യുമെന്ന് മന്ത്രി ഡോ. സുദര്‍ശിനി ഫെര്‍ണാണ്ടോപുലെ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്റെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നേരത്തെ […]

കൊളംബോ: ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി ശ്രീലങ്ക. ഫൈസര്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ശ്രീലങ്ക അനുമതി നല്‍കി. കോവിഡ് മൂന്നാം തരംഗത്തിനെതിരെ പൊരുതുന്ന വേളയില്‍ അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭ്യത കുറഞ്ഞതിനാലാണ് തീരുമാനം. അഞ്ച് ദശലക്ഷം ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യുമെന്ന് മന്ത്രി ഡോ. സുദര്‍ശിനി ഫെര്‍ണാണ്ടോപുലെ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്റെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നേരത്തെ ചൈനയുടെ സിനേഫാം വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ശ്രീലങ്ക അംഗീകാരം നല്‍കിയിരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് 1914 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരാഗത പുതുവര്‍ഷ ആഘോഷങ്ങളുടെ ഫലമായാണ് രാജ്യത്ത് കോവിഡ് ബാധ പിടിവിട്ടത്. അതേസമയം ഇന്ത്യയില്‍ നാല് ലക്ഷത്തോളമാണ് പ്രതിദിന കോവിഡ് ബാധ.

Related Articles
Next Story
Share it