മുംബൈ: ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് റോയല്‍ ചാലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മാച്ച് റഫറി നേരിട്ട് വിളിപ്പിച്ച് ശാസിച്ചു. കഴിഞ്ഞ ദിവസം നടന്ന ഹൈദരബാദിനെതിരായ മത്സരത്തിനിടെ നടന്ന സംഭവത്തെ തുടര്‍ന്നാണ് നടപടി. ഔട്ടായ ശേഷം പവലിയനിലേക്ക് മടങ്ങുന്നതിനിടെ കോഹ്ലി മൈതാനത്തിരുന്ന പരസ്യ ബോര്‍ഡില്‍ ബാറ്റ് കൊണ്ടടിച്ചിരുന്നു. ഇതാണ് മാച്ച് റഫറി ചട്ട ലംഘനമായി ചൂണ്ടിക്കാട്ടിയത്.
ലവല്‍ വണ്‍ ഒഫന്‍സ് 2.2 എന്ന ഐപിഎല്‍ ചട്ടപ്രകാരമാണ് കോഹ്ലിക്ക് ശാസനയും മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്. പരസ്യം നല്കുന്ന കമ്പനികളും ഐപിഎല്‍ നിയമ പ്രകാരം ടൂര്‍ണമെന്റിന്റെ ഭാഗം തന്നെയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം കളിക്കാര്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട ഒരു വസ്തുവിനും കേടുപാട് വരുത്താന്‍ പാടില്ല. മറ്റു ടീമുകളുടെ ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.