കളിയല്ല, കലയാണ് ശ്രീനന്ദയ്ക്ക് കാര്യം

കുണ്ടംകുഴി: ചുമര്‍ചിത്ര രചനയിലും പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തു നിര്‍മ്മാണത്തിലും ശ്രദ്ധേയയാവുകയാണ് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കൊച്ചുമിടുക്കി കെ. ശ്രീനന്ദ. ചുമര്‍ചിത്രത്തിന് പുറമെ ബോട്ടില്‍ ആര്‍ട്ട്, ചുമരില്‍ തൂക്കിയിടുന്ന അലങ്കാര വസ്തുക്കള്‍, പേപ്പര്‍ ക്രാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണവും ശ്രീനന്ദയ്ക്ക് പ്രിയമാണ്. ചെത്തിമിനുക്കിയ മരക്കൊമ്പ്, തെങ്ങിന്റെ കുരച്ചില്‍, വിവിധ ചെടികളുടെ വിത്തുകള്‍ എന്നിവ ഉപയോഗിച്ചും അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചുവരുന്നു കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഈ എട്ടാം ക്ലാസുകാരി. ചെറുപ്രായത്തില്‍ തന്നെ ചിത്രം വരയോട് താല്‍പര്യമുണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് […]

കുണ്ടംകുഴി: ചുമര്‍ചിത്ര രചനയിലും പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തു നിര്‍മ്മാണത്തിലും ശ്രദ്ധേയയാവുകയാണ് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കൊച്ചുമിടുക്കി കെ. ശ്രീനന്ദ. ചുമര്‍ചിത്രത്തിന് പുറമെ ബോട്ടില്‍ ആര്‍ട്ട്, ചുമരില്‍ തൂക്കിയിടുന്ന അലങ്കാര വസ്തുക്കള്‍, പേപ്പര്‍ ക്രാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണവും ശ്രീനന്ദയ്ക്ക് പ്രിയമാണ്. ചെത്തിമിനുക്കിയ മരക്കൊമ്പ്, തെങ്ങിന്റെ കുരച്ചില്‍, വിവിധ ചെടികളുടെ വിത്തുകള്‍ എന്നിവ ഉപയോഗിച്ചും അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചുവരുന്നു കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഈ എട്ടാം ക്ലാസുകാരി. ചെറുപ്രായത്തില്‍ തന്നെ ചിത്രം വരയോട് താല്‍പര്യമുണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് ചിത്രരചനാ പഠനത്തിന് ചേര്‍ത്തു.
അതേസമയം കരകൗശല വസ്തുക്കള്‍ സ്വയം പരിശീലനത്തിലൂടെയാണ് നിര്‍മ്മിക്കുന്നത്.
ഇവയ്ക്ക് പുറമേ അഭിനയത്തിലും ശ്രീനന്ദ തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. ബേഡകം ലിറ്റില്‍ തീയറ്ററിലെ കലാകാരികൂടിയാണ്. മെയ്ക്കപ്പിലും ശ്രീനന്ദക്ക് താല്‍പര്യമുണ്ട്. കുണ്ടംകുഴി സ്‌കൂളിലെ എസ്.പി.സി. കാഡറ്റ് കൂടിയാണ്. കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായുള്ള ചിത്രരചന, നാടന്‍പാട്ട്, മറത്തുകളി എന്നിവയിലെ ഓണ്‍ലൈന്‍ പരിശീലനത്തില്‍ ശ്രീനന്ദ പങ്കെടുത്ത് വരികയാണ്.
മിനിയേച്ചര്‍ നിര്‍മ്മാണത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്ന് നന്ദ പറഞ്ഞു. കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവര്‍ കെ. മധുസൂദനന്‍ നമ്പ്യാരുടേയും പെരിയയില്‍ പ്രിന്റിങ്ങ് പ്രസ് നടത്തുന്ന ബേബി മധുവിന്റേയും മകളാണ് ശ്രീനന്ദ. സഹോദരന്‍ സൂര്യനന്ദ്.

Related Articles
Next Story
Share it