അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
കണ്ണൂര്‍: അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. അപൂര്‍വമായി ചെയ്യുന്ന ഹൃദയം തുറക്കാതെയുള്ള നൂതന വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. കണ്ണൂര്‍ സ്വദേശിയായ 57 വയസുകാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കികൊണ്ടാണ് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാല്‍വ് മാറ്റിവെച്ചത്.ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ വാല്‍വിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായ ചികിത്സാ രീതിയായ (TAVI) യിലൂടെ ഹൃദയ വാല്‍വ് മാറ്റിവെക്കണം എന്ന് ഡോക്ടര്‍ അറിയിക്കുന്നത്. ട്രാന്‍സ്‌കതീറ്റര്‍ അയോര്‍ട്ടിക് […]

കണ്ണൂര്‍: അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. അപൂര്‍വമായി ചെയ്യുന്ന ഹൃദയം തുറക്കാതെയുള്ള നൂതന വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. കണ്ണൂര്‍ സ്വദേശിയായ 57 വയസുകാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കികൊണ്ടാണ് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാല്‍വ് മാറ്റിവെച്ചത്.
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ വാല്‍വിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായ ചികിത്സാ രീതിയായ (TAVI) യിലൂടെ ഹൃദയ വാല്‍വ് മാറ്റിവെക്കണം എന്ന് ഡോക്ടര്‍ അറിയിക്കുന്നത്. ട്രാന്‍സ്‌കതീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (TAVI) അഥവാ ട്രാന്‍സ്‌കതീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് (TAVR) എന്ന സാങ്കേതിക ശസ്ത്രക്രിയ, രോഗികളില്‍ ഹൃദയത്തിലെ വാല്‍വ് ചുരുങ്ങിപോകുന്ന അവസ്ഥയില്‍ ഹൃദയം തുറക്കാതെതന്നെ പകരമായി തുടയിലെ ധമനിയിലൂടെ കത്തീറ്റര്‍ കടത്തിവിട്ട് പഴയ വാല്‍വിന് പകരമായി പുതിയ വാല്‍വ് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ്.
നെഞ്ചില്‍ വലിയ മുറിവുണ്ടാക്കാതെ, രക്തനഷ്ടം വളരെ കുറഞ്ഞ ഈ ചികിത്സാ രീതിയിലൂടെ രോഗിക്ക് ചുരുങ്ങിയ ആസ്പത്രി വാസത്തിലൂടെ തന്നെ വേഗത്തില്‍ ഫലപ്രാപ്തി ലഭിക്കാന്‍ സാധിക്കുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രവീന്ദ്രന്‍ പി (സീനിയര്‍ കണ്‍സല്‍ട്ടന്റ് & HOD-ഇന്റെര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി) പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതുപോലെയുള്ള ഹൃദയം തുറന്നും തുറക്കാതെയുമുള്ള ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ശ്രീചന്ദ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സജ്ജമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഡോ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തില്‍ ഡോ. സുന്‍ദീപ് കെബി (സീനിയര്‍ കണ്‍സല്‍ട്ടന്റ്-ഇന്റെര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി), ഡോ. കൃഷ്ണകുമാര്‍ പിഎന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & HOD കാര്‍ഡിയോതൊറാസിക് സര്‍ജറി & വാസ്‌ക്യൂലര്‍ സര്‍ജറി), ഡോ. മുഹമ്മദ് അബ്ദുല്‍ നാസര്‍ ഇകെ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & HOD അനസ്തേഷ്യ & പെയ്ന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവര്‍ ഭാഗമായിരുന്നു.