ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് ആന്റ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സെന്റര്‍ ആരംഭിച്ചു

കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പാര്‍ക്കിന്‍സണ്‍സ് ആന്റ് മൂവ്മെന്റ് ഡിസോര്‍ഡേസ് സെന്റര്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ സി.ഇ.ഒ നിരൂപ് മുണ്ടയാടന്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പാര്‍ക്കിന്‍സണ്‍സ്, ജനിറ്റിക്കല്‍ ഡിസ്റ്റോണിയ പോലുള്ള ചലന വൈകല്യങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണം നല്‍കുന്നതിനായി ആരംഭിച്ച പ്രത്യേക പാര്‍ക്കിന്‍സണ്‍സ് ആന്റ് മൂവ്മെന്റ് ഡിസോര്‍ഡേസ് സെന്ററിന്റെ ഉദ്ഘാടനം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ സി.ഇ.ഒ നിരൂപ് മുണ്ടയാടന്‍ നിര്‍വ്വഹിച്ചു. പാര്‍ക്കിന്‍സണ്‍സ് ആന്റ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സിനായുള്ള ഉത്തര മലബാറിലെ ആദ്യത്തെ അത്യാധുനിക കേന്ദ്രമാണിത്. ഹോസ്പിറ്റല്‍ മെഡിക്കല്‍ അഡൈ്വസര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ നാസര്‍ ഇ.കെ, എ.ജി.എം മനോജ് ജി.എം, ന്യൂറോളജി വിഭാഗം ചീഫ് ഡോ. എന്‍. മോഹനന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്റ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഡോ. സുജിത്ത് ഓവലത്ത്, ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുഹാസ് കെ.ടി, ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ജിസ മെറിന്‍ ജോയ് എന്‍., ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മഞ്ജു ജോസഫ്, ബിസിനസ് ഓപ്പറേഷന്‍സ് ആന്റ് സ്ട്രാറ്റജി വിഭാഗം സീനിയര്‍ മാനേജര്‍ ജഗതി ജ്യോതിഷ് സി.വി, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ബി.ആര്‍.പി ഉണ്ണിത്താന്‍ എന്നിവര്‍ സംബന്ധിച്ചു.