ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരെ മറികടന്ന് 2,000 റണ്‍സ് നേട്ടം; റെക്കോര്‍ഡ് സ്വന്തമാക്കി യശസ്വി ജയ് സ്വാള്‍

തന്റെ 40-ാം ഇന്നിംഗ് സിലാണ് ദ്രാവിഡിനും സെവാഗിനും ഒപ്പമെത്താനുള്ള നാഴികക്കല്ല് ജയ് സ്വാള്‍ പിന്നിട്ടത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി യശസ്വി ജയ് സ്വാള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കൊപ്പമാണ് യശസ്വി ജയ് സ്വാളും ഇടം പിടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച എഡ് ജ് ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ അവസാന സെഷനിലാണ് ജയ് സ്വാള്‍ ഈ നേട്ടം കൈവരിച്ചത്.

തന്റെ 40-ാം ഇന്നിംഗ് സിലാണ് ദ്രാവിഡിനും സെവാഗിനും ഒപ്പമെത്താനുള്ള നാഴികക്കല്ല് ജയ് സ്വാള്‍ പിന്നിട്ടത്. വിജയ് ഹസാരെ, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ ഇന്ത്യന്‍ ഐക്കണുകളെയാണ് അദ്ദേഹം മറികടന്നത്.

23 വര്‍ഷവും 188 ദിവസവും പ്രായമുള്ളപ്പോള്‍, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ് സ് മാനായി ജയ് സ്വാള്‍ മാറി. 23 വര്‍ഷവും 330 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ജയ് സ്വാള്‍ മികച്ച പ്രകടനം കാഴ്ച വച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ലീഡ് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന്റെ 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാളിന്റെ (28) വിക്കറ്റ് നഷ്ടമായി. ബെര്‍മിംഗ് ഹാമില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഒന്നിന് 64 എന്ന നിലയിലാണ് ഇന്ത്യ. ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

കെ എല്‍ രാഹുല്‍ (28), കരുണ്‍ നായര്‍ (7) എന്നിവരാണ് ക്രീസില്‍. നിലവില്‍ 244 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. നേരത്തെ, ബെര്‍മിംഗ് ഹാമില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകയായിരുന്നു. ജാമി സ്മിത്ത് (184), ഹാരി ബ്രൂക്ക് (158) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ആറും ആകാശ് ദീപ് നാലും വിക്കറ്റ് വീഴ്ത്തി. ശുഭ് മാന്‍ ഗില്ലിന്റെ (269) ഇരട്ട സെഞ്ചുറിയാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചിരുന്നത്.

Related Articles
Next Story
Share it