ഇന്ത്യയുടെ ബാറ്റിംഗ് ഐക്കണ്‍ വിരാട് കോഹ്ലിക്ക് 37 വയസ്സ് : ഇന്റര്‍നെറ്റിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകര്‍

ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചാണ് പ്രിയ കളിക്കാരന് ആശംസകള്‍ അറിയിച്ചത്

മുംബൈ: ഇന്ത്യയുടെ ബാറ്റിംഗ് ഐക്കണ്‍ വിരാട് കോഹ്ലിക്ക് ബുധനാഴ്ച 37 വയസ്സ് തികഞ്ഞു. ഇന്റര്‍നെറ്റിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ബാറ്റ് സ് മാന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചാണ് തങ്ങളുടെ പ്രിയ കളിക്കാരന് ആശംസകള്‍ അറിയിച്ചത്.

2008 ല്‍ പശ്ചിമ ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചേര്‍ന്ന കോഹ്ലി, ഈ വര്‍ഷം ആദ്യം ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരമിച്ചു. എന്നിരുന്നാലും, ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ മാത്രമല്ല ഈ വെറ്ററന്‍ ബാറ്റ്സ്മാന്‍ നേടിയത്, അതിനൊപ്പം ആരാധകരേയും നേടി. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിരവധി ആരാധകരാണ് കോഹ് ലിക്ക് ഉള്ളത്. #HappyBirthdayViratKohli, #KingKohli പോലുള്ള ഹാഷ്ടാഗുകള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗാണ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) യും കോഹ് ലിക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഐപിഎല്‍ കരിയറിലെ 18 വര്‍ഷം വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം (ആര്‍സിബി) ചെലവഴിച്ചു, അചഞ്ചലമായ വിശ്വസ്തതയുടെയും വിശ്വാസത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം.

2008-ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതുമുതല്‍, 18-ാം നമ്പര്‍ ജേഴ്സി ധരിച്ച കോഹ് ലി ഈ വര്‍ഷം ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. കോഹ് ലി ടീമിന് വേണ്ടി നല്‍കിയ സമര്‍പ്പണത്തെ ആദരിച്ചുകൊണ്ട്, ആര്‍സിബി തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ഹൃദയസ്പര്‍ശിയായ പോസ്റ്റ് പങ്കിട്ടു, ഒപ്പം കുഞ്ഞന്‍ കോഹ്ലി സ്റ്റാര്‍ കോഹ്ലിയുമായുള്ള സംഭാഷണത്തിന്റെ AI യിലൂടെ സൃഷ്ടിച്ച വീഡിയോയും പങ്കിട്ടു.

'സ്വപ്നം കണ്ട ആണ്‍കുട്ടിയെയും അതെല്ലാം യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യനെയും ആഘോഷിക്കുന്നു. കൊച്ചു വിരാട് അത് സ്വപ്നം കണ്ടു. കിംഗ് കോഹ്ലി അത് ജീവിച്ചു. ലോകം അത്ഭുതത്തോടെ കണ്ടു,' എന്നാണ് ആര്‍സിബി കുറിച്ചത്.


Related Articles
Next Story
Share it