തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: ലൂംഗ്‌സ് സി.എ തൃശ്ശൂരും പ്രതിഭാ സി.സി കൊല്ലവും ക്വാര്‍ട്ടറില്‍
പ്രതിഭയുടെ വിജയ് എസ് വിശ്വനാഥ് 5 ഉം, വിനോദ് കുമാര്‍ 2 ഉം വിക്കറ്റ് നേടി.

കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ്മിന് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കളിക്കാരുമായി പരിചയപ്പെടുന്നു
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ലൂംഗ്‌സ് സി.എ തൃശ്ശൂരിന് ജയം. 4 വിക്കറ്റിന് ഹോപ്പേര്‍സ് സി.സി തലശ്ശേരിയെയാണ് ടീം പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മത്സരം നടന്നത്.
ആദ്യം ബാറ്റുചെയ്ത ഹോപ്പേര്‍സ് 16.2 ഓവറില്‍ 80 റണ്‍സിന് എല്ലാവരും പുറത്തായി. അഷ്‌റഫ് 19 ഉം, രജീഷ് 14 റണ്‍സും എടുത്തു. ലൂംഗ്‌സിന്റെ പ്രസൂണ്‍ പ്രസാദ് 4, ഗോകുല്‍ രാജന്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലൂംഗ്‌സ് 12.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആനന്ദു 18, സഞ്ജന്‍ പി ഷാജു 18 റണ്‍സ്, ഹോപ്പേര്‍സിന്റെ അരുണ്‍ ബാബു, ജിഷ്ണു, രജീഷ് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും നേടി. ജയത്തോടെ ലൂംഗ്‌സ് സി.എ തൃശ്ശൂര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ പ്രതിഭ സി.സി കൊല്ലം വിജയിച്ചു. 81 റണ്‍സിന് സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിനെയാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത പ്രതിഭ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. വിനോദ് കുമാര്‍ 89(38), രഞ്ജു കോഷി 40(32), അനസ് നസീര്‍ 32(26) റണ്‍സും ചട്ടഞ്ചാലിന്റെ മുഹമ്മദ് ആഷിക് 4 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചട്ടഞ്ചാല്‍ 16.4 ഓവറില്‍ 112 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. അരുണ്‍ പൗലോസ് 24(16), അന്‍ഫല്‍ പള്ളം 22(18) റണ്‍സും പ്രതിഭയുടെ വിജയ് എസ് വിശ്വനാഥ് 5, വിനോദ് കുമാര്‍ 2 വിക്കറ്റും നേടി. ജയത്തോടെ പ്രതിഭ സി.സി കൊല്ലം ക്വാര്‍ട്ടറില്‍ കടന്നു.