'നൈസ് മിക്സ്; എല്ലാം ചേര്‍ന്നൊരു സുന്ദര നാട്'-കാസര്‍കോടിനെ കുറിച്ച് ഗവാസ്‌കര്‍

കാസര്‍കോട്: കാസര്‍കോടിനെ കുറിച്ചുള്ള സുനില്‍ ഗവാസ്‌കറുടെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു; 'നൈസ് മിക്സ്'.കാസര്‍കോടിന്റെ ഭാഷ-സാംസ്‌കാര വൈവിധ്യങ്ങളെ കുറിച്ച് നിസാര്‍ തളങ്കര വിശദീകരിച്ചപ്പോഴായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. കാസര്‍കോടിനെ കുറിച്ച് അബ്ദുല്‍ ഖാദര്‍ തെരുവത്ത് പലപ്പോഴും പറയാറുണ്ട്. എല്ലാം ചേര്‍ന്നൊരു സുന്ദരമായ നാട്. കാസര്‍കോട്ടേക്ക് വരണമെന്ന് ഖാദര്‍ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് ഒരു തരത്തിലും മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. എം.എല്‍.എ എന്നെ നേരിട്ട് കാസര്‍കോട്ടേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു-ഗവാസ്‌കര്‍ വിശദീകരിച്ചു.

ഇന്നലെ അര്‍ദ്ധരാത്രി വരെ ഗവാസ്‌കര്‍ ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരം നേരിട്ട് കണ്ട് വിലയിരുത്തുന്നുണ്ടായിരുന്നു. അവിടെ നിന്ന് നേരെ ദുബായ് വിമാനത്താവളത്തിലെത്തി കാസര്‍കോട്ടേക്ക് പുറപ്പെടുകയായിരുന്നു.രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. നൈസ് ബാറ്റിംഗ് എന്നായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. അസ്ഹറുദ്ദീനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Related Articles
Next Story
Share it