ഇംഗ്ലണ്ടിനെതിരായ ടി20യില്‍ സെഞ്ച്വറി നേടി ചരിത്രം നേട്ടം കുറിച്ച് സ്മൃതി മന്ദാന

51 പന്തില്‍ നിന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ തന്റെ കന്നി ടി20 സെഞ്ച്വറി നേടിയത്

വനിതാ ടി20യില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായി ചരിത്രം കുറിച്ച് സ്മൃതി മന്ദാന. നോട്ടിംഗ് ഹാമില്‍ നടന്ന ഇന്ത്യയുടെ ആദ്യ ടി20 മത്സരത്തിലാണ് സ്മൃതി മന്ദാന ഈ നാഴികക്കല്ല് പിന്നിട്ടത്. 51 പന്തില്‍ നിന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ തന്റെ കന്നി ടി20 സെഞ്ച്വറി നേടിയത്, അതില്‍ 14 ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നു. 16-ാം ഓവറില്‍ ലോറന്‍ ബെല്ലിന്റെ പന്തില്‍ ഒരു ഫോറും അടിച്ചാണ് സ്മൃതി ഈ നേട്ടം കൈവരിച്ചത്.

അവസാന ഓവറിലെ രണ്ടാം പന്തില്‍ 62 പന്തില്‍ നിന്ന് 15 ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 112 റണ്‍സ് നേടിയ മന്ദാനയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയുടെ പെണ്‍പട സ്വന്തമാക്കിയത്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് മുട്ടുകുത്തി. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

മന്ദാനയ്ക്ക് മുമ്പ്, വനിതാ ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ഹര്‍മന്‍പ്രീത് കൗര്‍ ആയിരുന്നു. 2018 നവംബര്‍ 9 ന് പ്രൊവിഡന്‍സില്‍ 51 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അവര്‍ മാറി. ഹീതര്‍ നൈറ്റ്, ടാമി ബ്യൂമോണ്ട്, ലോറ വോള്‍വാര്‍ഡ്, ബെത്ത് മൂണി എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയില്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇടം നേടി.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍ലീന്‍ ഡിയോള്‍ 23 പന്തില്‍ നിന്ന് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സ് നേടി. ഹര്‍ലീന്‍ 16 ഓവര്‍ പൂര്‍ത്തിയാകവെ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 171. റിച്ച ഘോഷ് ആറ് പന്തില്‍ 12 റണ്‍സ് ചേര്‍ത്തു. 20 ഓവറിലെ രണ്ടാം പന്തിലാണ് സ്മൃതി പുറത്താകുന്നത്. അതേസമയം, ജെമീമ റോഡ്രിഗസ് രണ്ട് പന്തില്‍ നിന്ന് പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്ക് തുടക്കത്തില്‍ പതറി. എന്നാല്‍ മന്ദാനയുമായുള്ള 94 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത് നിര്‍ണായകമായിരുന്നു.

ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും അവസാന മൂന്ന് ഓവറില്‍ 26 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. ഇംഗ്ലീഷ് ബൗളര്‍മാരില്‍ ലോറന്‍ ബെല്‍ ആയിരുന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ ടീമിലെ മറ്റ് ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് ക്രമം കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് ഇപ്പോഴും മത്സരത്തില്‍ ജയിക്കാനുള്ള അവസരം മുന്നിലുണ്ട്.

Related Articles
Next Story
Share it