ലോകം 2034ല്‍ സൗദി അറേബ്യയില്‍; ഫിഫ ലോകകപ്പ് വേദിയാവും

കാല്‍പ്പന്തുകളി ആരവത്തിന് 2034ല്‍ സൗദി അറേബ്യ സാക്ഷ്യം വഹിക്കും. 2034 ലെ ഫിഫ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. 15 സ്‌റ്റേഡിയങ്ങളാണ് സൗദി അറേബ്യ ലോകകപ്പിനായി മുന്നോട്ട് വെച്ചത്. ഇതില്‍ അഞ്ച് നഗരങ്ങളിലായി എട്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബാക്കിയുള്ളവ റിയാദിലും അബ്ബയിലും അല്‍ഖോബ്ബറിലും നിയോമിലുമാണ്. ഓരോ സ്‌റ്റേഡിയത്തിലും 40000 കാണികളെ വഹിക്കാനാവും. റിയാദിലെ സ്‌റ്റേഡിയത്തിലായിരിക്കും ആദ്യ മത്സരം. ഇവിടെ ഒരേ സമയം 92,000 പേര്‍ക്ക് കളി കാണാനാവും. ചില മത്സരങ്ങള്‍ സമീപ രാജ്യങ്ങളില്‍ സംഘടിപ്പിക്കുമെന്ന ഊഹാപോഹം നിലനില്‍ക്കുന്നുണ്ടെങ്കിലും 104 ഗെയിമുകള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സൗദി അറേബ്യ.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ അറേബ്യയിലെ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന സാഹചര്യമാണ്. ഇത് പ്രതികൂലമാവമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഖത്തര്‍ ലോകകപ്പ് വേളയില്‍ ചൂടിനെ നേരിടാന്‍ നവംബര്‍ ഡിസംബറിലേക്ക് മാറ്റിയിരുന്നു. ഇത് യൂറോപ്യന്‍ ക്ലബ് മത്സരങ്ങളുടെയും ലീഗുകളുടെയും മത്സരക്രമത്തെ ബാധിച്ചിരുന്നു. ഡിസംബര്‍ പകുതി എന്നത് റമദാന്‍ മാസമായിരിക്കും.ഒപ്പം ഏഷ്യന്‍ കായിക മത്സരങ്ങളും റിയാദില്‍ നടക്കേണ്ടതുണ്ട്.

ഇത് ഫിഫയുടെ തീരുമാനമാണ്. ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് സൗദി ലോകകപ്പിന്റെ ഔദ്യോഗിക വക്താവ് ഹമദ് അല്‍ബലാവി പറഞ്ഞു.

2030ല്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ മോറോക്കോ രാജ്യങ്ങൾ വേദിയാകും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it