PERFUME | അനുവാദമില്ലാതെ കോലിയുടെ ബാഗ് തുറന്ന് പെര്‍ഫ്യൂം ഉപയോഗിച്ച് യുവതാരം: വിരാടിന്റെ മറുപടി ഞെട്ടിക്കുന്നത്

അനുവാദമില്ലാതെ കോലിയുടെ ബാഗ് തുറന്ന് പെര്‍ഫ്യൂം ഉപയോഗിച്ച യുവതാരമാണ് ഇപ്പോള്‍ ഐ.പി.എല്ലിലെ സംസാര വിഷയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഡ്രസിംഗ് റൂമില്‍ നടന്ന സംഭവത്തെ കുറിച്ച് കോഹ്ലിയുടെ സഹതാരങ്ങളാണ് വെളിപ്പെടുത്തിയത്.

19 കാരനായ സ്വസ്തിക് ചിക്കാരയാണ് ആ താരം. 30 ലക്ഷം എന്ന അടിസ്ഥാന വിലയ്ക്കാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. തമാശയ്ക്കാണ് ചെയ്തതെങ്കിലും താരത്തിന്റെ പ്രവൃത്തി മറ്റ് താരങ്ങളെ അമ്പരപ്പിച്ചു. ചിക്കാര കോലിയുടെ ബാഗ് തുറന്ന് ചോദിക്കാതെ തന്നെ പെര്‍ഫ്യൂം എടുത്ത് ശരീരത്തില്‍ പുരട്ടുകയായിരുന്നു. ഈ കാഴ്ച കണ്ട് യാഷ് ദയാല്‍ മുതല്‍ ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ വരെയുള്ള താരങ്ങളെല്ലാം അവിശ്വസനീയതോടെ നോക്കിനില്‍ക്കുകയായിരുന്നു.

സംഭവത്തെ കുറിച്ചുള്ള സഹതാരങ്ങളുടെ പ്രതികരണം:

യാഷ് ദയാല്‍: 'കൊല്‍ക്കത്തയിലെ ഞങ്ങളുടെ അവസാന മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു. ചിക്കാര ചെന്ന് വിരാട് കോലിയുടെ ബാഗില്‍ നിന്ന് ഒരു പെര്‍ഫ്യൂം കുപ്പി പുറത്തെടുത്ത് ചോദിക്കാതെ തന്നെ അത് ഉപയോഗിച്ചു. ഇത് കണ്ട് എല്ലാവരും ചിരിക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് കോലി ചിരിച്ചുകൊണ്ട് വെറുതെ ഇരിക്കുകയായിരുന്നു. കോഹ്ലിയുടെ ഈ പ്രതികരണം ആര്‍സിബി ക്യാമ്പിലുണ്ടായിരുന്നവരെ ഞെട്ടിച്ചുകളഞ്ഞു.

രജത് പട്ടീദാര്‍: 'വിരാട് ഭായ് അവിടെത്തന്നെ ഉണ്ടായിരുന്നു. ചിക്കാരയുടെ പ്രവര്‍ത്തി കണ്ട് അന്തംവിട്ടു.

സ്വസ്തിക് ചിക്കാര: 'അദ്ദേഹം നമ്മുടെ മൂത്ത സഹോദരനാണ്, അതുകൊണ്ട് തന്നെ അദ്ദേഹം മോശം പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധിക്കുകയായിരുന്നു. പെര്‍ഫ്യൂം അടിച്ചതിനുശേഷം എങ്ങനെയുണ്ടെന്ന് വിരാട് ഭായ് ചോദിച്ചു. നന്നായിരിക്കുന്നു എന്ന് മറുപടിയും നല്‍കി. ഫെര്‍ഫ്യൂം നല്ലതാണെന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പരിശോധിച്ചത്' - എന്നും മറുപടി നല്‍കി.

ശനിയാഴ്ച ഐ.പി.എല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച് മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ നാല് ടീമുകളില്‍ ഒന്നാണ് ആര്‍സിബി. കെകെആറിന്റെ 175 റണ്‍സ് വിജയലക്ഷ്യം വെറും 16.2 ഓവറില്‍ 7 വിക്കറ്റ് മറികടന്നാണ് മത്സരം വിജയിച്ചത്.

വിജയത്തിനുശേഷം, ആര്‍സിബി താരങ്ങള്‍ ആഘോഷത്തിനായി സമയം ചെലവഴിച്ചു. ആദ്യ മത്സരത്തിനും രണ്ടാം മത്സരത്തിനും ഇടയില്‍ ആറ് ദിവസത്തെ ഇടവേളയുള്ളതിനാല്‍, ആര്‍സിബി ക്യാമ്പില്‍ രസകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. അതിനിടെയാണ് യുവതാരങ്ങളില്‍ ഒരാളുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ ടീം അംഗങ്ങളെല്ലാം അത്ഭുതപ്പെട്ടത്.

Related Articles
Next Story
Share it