ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന് പിന്നാലെയാണ് പ്രഖ്യാപനം.അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിന് പിന്നാലെ പരമ്പര 1-1 സമനില ആയ ശേഷമാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അഞ്ചാം ദിവസം മഴ കളി മുടക്കിയ ഇടവേളയില്‍ ബാറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുമായി അശ്വിന്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു.
106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 14 വര്‍ഷത്തെ കരിയറിനാണ് തിരശ്ശീല വീഴ്ത്തുന്നത്. 2011-ലും 2013-ലും ഇന്ത്യയുടെ ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളുടെ ഭാഗമാവാനും 38കാരന് കഴിഞ്ഞു. 2010-ല്‍ അരങ്ങേറ്റം കുറിച്ച അശ്വിന്റെ അന്താരാഷ്ട്ര കരിയറുകളുടെ എണ്ണം 287 ആണ്. വിവിധ ഫോര്‍മാറ്റുകളിലായി 765 വിക്കറ്റുകള്‍ ഈ തമിഴ്നാട് സ്പിന്നര്‍ നേടി അനില്‍ കുംബ്ലെയുടെ 956 എന്ന റെക്കോര്‍ഡിന് തൊട്ട് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യയുടെ നെടുംതൂണായിരുന്നു അശ്വിന്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് അശ്വിന്‍. നിലവില്‍ 41 മത്സരങ്ങളില്‍ നിന്ന് 195 വിക്കറ്റെടുത്ത് ബൗളറാണ് അശ്വിന്‍. ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ (190) ആണ് തൊട്ടുപിന്നില്‍.
Ravichandran Ashwin announces his retirement from all forms of international cricket.
— 7Cricket (@7Cricket) December 18, 2024
Congratulations on a brilliant career 👏 pic.twitter.com/UHWAFmMwC0