രഞ്ജി ട്രോഫി ഫൈനല്‍: കേരളത്തിന് 4 വിക്കറ്റ് നഷ്ടം

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച് കേരളം. ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ടാണ് സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള ടീം കളിക്കുന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളം നിലവില്‍ നാലിന് 170 റണ്‍സ് എടുത്തിട്ടുണ്ട്.

സല്‍മാന്‍ നിസാര്‍(17), സച്ചിന്‍ ബേബി(43) എന്നിവരാണ് ക്രീസില്‍. പിടിച്ചുനിന്ന് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. നേരത്തേ വിദര്‍ഭയെ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (14), രോഹന്‍ കുന്നുമ്മല്‍ (0), നാലാമനായെത്തിയ അഹമ്മദ് ഇമ്രാന്‍ (37), ആദിത്യ സര്‍വാതെ (79) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

Related Articles
Next Story
Share it