രഞ്ജി ട്രോഫി ഫൈനല്‍: കരുത്ത് തിരിച്ചുപിടിച്ച് കേരളം; 8 വിക്കറ്റ് സ്വന്തമാക്കി; വിദര്‍ഭയ്ക്ക് കനത്ത നഷ്ടം

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാം ദിനം വിദര്‍ഭയ്ക്കെതിരെ ഫോം വീണ്ടെടുത്ത് കേരളം.നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയുടെ നാലു വിക്കറ്റുകള്‍ ആദ്യ സെഷനില്‍ പിഴുതാണ് കേരളം ശക്തയാമി തിരിച്ചുവന്നത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളത്തിനെതിരെ വിദര്‍ഭ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സുമായി ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറും ഹര്‍ഷ് ദുബെ(0)യും ക്രീസില്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it