''എനിക്ക് എന്റെ സ്‌റ്റൈല്‍ , വിരാടും വ്യത്യസ്തന്‍ രോഹിത്തും വ്യത്യസ്തന്‍''

പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ നയിക്കാന്‍ ബുംറ

ക്രിക്കറ്റില്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയാണെന്നും എനിക്ക് എന്റെ രീതി വിരാടും രോഹിത്തും അവരവരുടെ പ്രകടനത്തില്‍ വ്യത്യസ്തരാണെന്നും ജസ്പ്രീത് ബുംറ പറഞ്ഞു. നവംബര്‍ 22 മുതല്‍ 26 വരെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ടീമിനെ നയിക്കുന്നത് ബുംറ ആയിരിക്കും. രോഹിത് ശര്‍മയ്ക്ക് പകരം ആണ് ബുംറയെ നിയോഗിച്ചത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് മാറി നില്‍ക്കുന്നത്. ബൗളേഴ്‌സിനെ അധികം ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാത്ത പതിവില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ തീരുമാനം. തന്ത്രപരമായി നോക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ നല്ലതാണ് ബൗളര്‍മാര്‍ നേതൃത്വം നല്‍കുന്നതെന്ന് ബുംറ പ്രസ് മീറ്റില്‍ വ്യക്തമാക്കി. ഇത് അഭിമാന നിമിഷമാണ്. സ്ഥാനം നേടുക എന്നതിനപ്പുറം ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതിനാണ് കൂടുതല്‍ പരിഗണന. ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടിലുണ്ടായ തോല്‍വിയുടെ അവശേഷിപ്പുകള്‍ ഇന്ത്യന്‍ ടീം പേറുന്നില്ല. ന്യൂസിലന്‍ഡുമായുള്ള പരമ്പരയില്‍ നിന്ന് കുറേ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. പ്ലേയിംഗ് ഇലവനെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും ടോസ് സമയത്ത് വ്യക്തമാക്കാമെന്നും ബുംറ വ്യക്തമാക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it