ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; ജൂലിയന്‍ വെബറിന് സ്വര്‍ണം

തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ചോപ്ര വെള്ളിനേടുന്നത്

ഡയമണ്ട് ലീഗ് ഫൈനലില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ജര്‍മ്മനിയുടെ ജൂലിയന്‍ വെബറിന് സ്വര്‍ണം. രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്ര തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡയമണ്ട് ലീഗ് ഫൈനലില്‍ റണ്ണറപ്പാകുന്നത്. 85.01 മീറ്റര്‍ എറിഞ്ഞാണ് ചോപ്ര രണ്ടാംസ്ഥാനത്തെത്തിയത്. വ്യാഴാഴ്ച സൂറിച്ചില്‍ നടന്ന കമാന്‍ഡിംഗ് ഷോയില്‍ 91.51 മീറ്റര്‍ ദൂരമെറിഞ്ഞാണ് ജൂലിയന്‍ വെബര്‍ തന്റെ കന്നി ട്രോഫി നേടിയത്.

അഞ്ചാം റൗണ്ട് വരെ മൂന്നാം സ്ഥാനത്ത് തുടര്‍ന്ന ചോപ്ര അവസാനശ്രമത്തിലാണ് രണ്ടാംസ്ഥാനത്തെത്തിയത്. ട്രിനി ഡാഡിന്റെ കെഷോണ്‍ വാല്‍ക്കോട്ടിനെയാണ് ചോപ്ര പിന്തള്ളിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ ജേതാവ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട് 84.95 മീറ്ററുമായി മൂന്നാം സ്ഥാനത്തെത്തി. സീസണിലെ ഏറ്റവും മികച്ച ത്രോയായ 91.57 മീറ്റര്‍ എറിഞ്ഞ വെബര്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനായി ചോപ്ര ടോക്കിയോയിലേക്ക് പോകും.

Related Articles
Next Story
Share it