Begin typing your search above and press return to search.
മനുഭാക്കര്‍, ഗുകേഷ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍ രത്‌ന; സജ്ജന്‍ പ്രകാശിന് അര്‍ജുന
പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷ് , പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാ ഒളിമ്പ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ഖേല്‍ രത്‌ന. നേരത്തെ മനു ഭാക്കറിന്റെ പേര് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി. ബാഡ്മിന്റണ്‍ കോച്ച് എസ് മുരളീധരനാണ് ദ്രോണാചാര്യ പുരസ്‌കാരം.
Next Story