ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ആദ്യം; ചരിത്രം സൃഷ്ടിച്ച് ജസ് പ്രീത് ബുംറ; മറികടന്നത് പാറ്റ് കമ്മിന്‍സിന്റെ റെക്കോര്‍ഡ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് എടുത്ത ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുമ്ര ഇപ്പോള്‍

ലീഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന പേസറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ജസ്പ്രീത് ബുമ്ര. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിലാണ് ബുമ്ര ചരിത്രം കുറിച്ചത്. 10 തവണ ഈ നേട്ടം കൈവരിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന്റെ റെക്കോര്‍ഡാണ് ബുംറ തകര്‍ത്തത്.

എട്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ആറ് തവണ വീതം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ന്യൂസിലന്‍ഡിന്റെ ടിം സൗത്തി എന്നിവരാണ് ബുമ്രക്കും കമിന്‍സിനും പിന്നിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് എടുത്ത ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുമ്ര ഇപ്പോള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബുമ്രയും അശ്വിനും പതിനൊന്ന് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. പാറ്റ് കമിന്‍സ്(10), നഥാന്‍ ലിയോണ്‍(10) എന്നിവരാണ് ബുമ്രക്കും അശ്വിനും പിന്നിലുള്ളത്. കാഗിസോ റബാഡ(8), പ്രഭാത് ജയസൂര്യ(8) എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍.

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ സെന രാജ്യങ്ങളില്‍(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കിയിരുന്നു. 146 വിക്കറ്റ് നേടിയിരുന്ന പാക് ഇതിഹാസം വസീം അക്രത്തിന്റെ റെക്കോര്‍ഡാണ് ബുമ്ര തകര്‍ത്തത്.

ഓസ്‌ട്രേലിയയില്‍ 64 വിക്കറ്റ് നേടിയ ബുമ്ര ഇംഗ്ലണ്ടില്‍ 41 വിക്കറ്റും ന്യൂസിലന്‍ഡില്‍ ആറ് വിക്കറ്റും ദക്ഷിണാഫ്രിക്കയില്‍ 38 വിക്കറ്റും നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെ(141), ഇഷാന്ത് ശര്‍മ(130), മുഹമ്മദ് ഷമി(123) എന്നിവരാണ് സെന രാജ്യങ്ങളിലെ വിക്കറ്റ് വേട്ടയില്‍ ബുമ്രക്കും വസീം അക്രത്തിനും പിന്നിലുള്ള ഏഷ്യന്‍ ബൗളര്‍മാര്‍.

വസിം അക്രത്തിനും ലസിത് മലിംഗയ്ക്കും ശേഷം സെന രാജ്യങ്ങളില്‍ ടെസ്റ്റ് മത്സരങ്ങളില്‍ 10 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ കളിക്കാരനും ബുംറയാണ്.

ലീഡ് സിലെ ഹെഡിംഗ്ലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ നിലവില്‍ ഇംഗ്ലണ്ടിനെതിരെയാണ്. ഇംഗ്ലണ്ടിനെ 465 ല്‍ ഒതുക്കി 6 റണ്‍സിന്റെ ലീഡ് നേടിയ ശുഭ് മാന്‍ ഗില്ലിന്റെ ടീം ഇപ്പോള്‍ മൂന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുകയാണ്. ജസ്പ്രീത് ബുംറയുടെ ബൗളിംഗ് മികവാണ് ഇംഗ്ലണ്ട് താരങ്ങളെ നിഷ്പ്രയാസം പുറത്താക്കാന്‍ കഴിഞ്ഞത്.

മത്സരത്തില്‍ 24.4 ഓവറുകള്‍ പന്തെറിഞ്ഞ ബുമ്ര 83 റണ്‍സുകള്‍ വഴങ്ങിയാണ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. സാക് ക്രൗലി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ക്രിസ് വോക്‌സ്, ജോഷ് ടോങ്ക് എന്നീ ബാറ്റര്‍മാരാണ് ബുമ്രയ്ക്കു മുന്നില്‍ വീണത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായി. ആറു റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

Related Articles
Next Story
Share it