വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടിയ ശേഷം സൈന്യത്തിന് സല്യൂട്ട് അടിച്ച് ധ്രുവ് ജൂറലിന്റെ 'ഗാര്‍ഡ് ഓഫ് ഓണര്‍' ആദരാഞ്ജലി
210 പന്തുകളില്‍ നിന്ന് 125 റണ്‍സാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അടിച്ചെടുത്തത്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടിയ ശേഷം സൈന്യത്തിന് സല്യൂട്ട് അടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധ്രുവ് ജൂറലിന്റെ 'ഗാര്‍ഡ് ഓഫ് ഓണര്‍' ആദരാഞ്ജലി. വെള്ളിയാഴ്ച തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയശേഷമുള്ള ധ്രുവ് ജൂറലിന്റെ പ്രകടനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയ ധ്രുവ് ജുറേല്‍, 210 പന്തുകളില്‍ നിന്ന് 125 റണ്‍സാണ് അടിച്ചെടുത്തത്. 190 പന്തുകളില്‍നിന്ന് സെഞ്ച്വറിയിലെത്തിയതിനു പിന്നാലെയായിരുന്നു ജുറേലിന്റെ ആഘോഷ പ്രകടനം. അര്‍ധ സെഞ്ച്വറി നേട്ടവും സല്യൂട്ട് ചെയ്താണ് ധ്രുവ് ജുറേല്‍ ആഘോഷിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്കായി പോരാടിയിട്ടുള്ള സൈനികന്‍ റാംപ്രസാദ് ജുറേലിന്റെ മകനാണ് ധ്രുവ് ജുറേല്‍.
രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് ധ്രുവ് ജുറേല്‍ ഇന്ത്യയെ 448/5 എന്ന നിലയില്‍ എത്തിച്ചുകൊണ്ട് 286 റണ്‍സിന്റെ വമ്പന്‍ ലീഡ് നേടി. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യന്‍ സൈന്യത്തിനും 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ പിതാവ് നേം ചന്ദിനും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ജൂറല്‍ തന്റെ ബാറ്റ് ഉപയോഗിച്ച് 'ഗാര്‍ഡ് ഓഫ് ഓണര്‍' മാര്‍ച്ച് അനുകരിക്കുകയായിരുന്നു,
ജൂറലിന്റെ സെഞ്ച്വറി ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുകയും സായുധ സേനയോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. അര്‍ദ്ധസെഞ്ച്വറി നേടിയതിന് ശേഷമുള്ള തന്റെ ട്രേഡ് മാര്‍ക്ക് 'സല്യൂട്ട്' ആഘോഷം പിതാവിനുള്ളതാണെന്നും സെഞ്ച്വറി നേടിയതിന് ശേഷമുള്ള ആഘോഷം ഇന്ത്യന്‍ സൈന്യത്തിനുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇങ്ങനെയൊരു ആഘോഷ പ്രകടനം വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്നതാണെന്നു ധ്രുവ് ജുറേല്‍ രണ്ടാം ദിവസത്തെ ബാറ്റിങ്ങിനു ശേഷം പ്രതികരിച്ചു. 'അര്‍ധ സെഞ്ച്വറി നേടിയ ശേഷം സല്യൂട്ട് ചെയ്തത് എന്റെ പിതാവിനു വേണ്ടിയാണ്. പക്ഷേ സെഞ്ച്വറിയടിച്ചപ്പോഴുള്ള ആഘോഷം ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്നതാണ്. കാരണം കുട്ടിക്കാലം മുതലേ എനിക്ക് ഇന്ത്യന്‍ സൈന്യവുമായി അടുപ്പമുണ്ട്. എന്റെ പിതാവ് സൈനികനായിരുന്നു. ഞങ്ങള്‍ മൈതാനത്തു ചെയ്യുന്നതും അവര്‍ യുദ്ധമുഖത്തു ചെയ്യുന്നതും ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പക്ഷേ രണ്ടും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്റെ നേട്ടം സൈന്യത്തിനു സമര്‍പ്പിക്കുകയാണ്.' ധ്രുവ് ജുറേല്‍ വ്യക്തമാക്കി.
രണ്ടാം ദിവസത്തെ കളിയുടെ അവസാനം കെ.എല്‍. രാഹുല്‍, ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സെഞ്ച്വറി നേടി ആതിഥേയരെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് സമ്പത്ത് ഉയര്‍ന്നുവന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന ഖാരി പിയേഴ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് ധ്രുവ് ജുറേല്‍ പുറത്താകുന്നത്. രാഹുല്‍ (100), ജുറേല്‍ (125), ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറിക്കരുത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 5ന് 448 എന്ന നിലയിലാണ് ടീം ഇന്ത്യ. 9 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറാണ് ജഡേജയ്‌ക്കൊപ്പം ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കിപ്പോള്‍ 286 റണ്‍സ് ലീഡുണ്ട്. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 162, ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 5ന് 448.