18ാം വയസ്സില്‍ കോടിപതിയായി ഗുകേഷ്..!! 17 ദിവസത്തില്‍ നേടിയത് 11 കോടിയലധികം..

സിംഗപ്പൂര്‍: ചതുരംഗ കളിയിലെ ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്നത് കോടികള്‍. പതിനെട്ടാം വയസ്സില്‍ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷിന് ആകെ സമ്മാനത്തുകയായ 2.5 മില്യന്‍ യു.എസ് ഡോളറിന്, ഏതാണ്ട് 16.80 കോടി രൂപ ലഭിക്കും. 14 ഗെയിമുകളില്‍ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് ലഭിക്കുക 1.69 കോടിയോളം രൂപയാണ്. ഈ കണക്കു പ്രകാരം മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക. ഫലത്തില്‍ ഗുകേഷിന് 1.35 മില്യന്‍ യു.എസ് ഡോളറാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സമ്മാനമായി ലഭിക്കുക. ഇത് ഏതാണ്ട് 11.45 കോടി രൂപയോളം വരും. അവസാന നിമിഷം വരുത്തിയ അപ്രതീക്ഷിത പിഴവില്‍ കിരീടം കൈവിട്ട ചൈനീസ് താരത്തിനും ലഭിക്കും 1.15 മില്യന്‍ യു.എസ് ഡോളര്‍. അതായത് 9.75 കോടിയോളം ഇന്ത്യന്‍ രൂപ. സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18-ാം ലോകചാമ്പ്യനായി ഗുകേഷ് കിരീടം നേടിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it