Begin typing your search above and press return to search.
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍: മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നു

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എത്തിയതിന് പിന്നാലെ മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നു. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. കളി കാണാന്‍ ഒരു ലക്ഷം ദിര്‍ഹം (23.5 ലക്ഷം രൂപ) വരെ മുടക്കിയവരുണ്ടെന്ന് അധികൃതര്‍ പറയുന്നു. പണം നല്‍കിയാലും ടിക്കറ്റ് ലഭ്യമല്ലെന്നതാണ് സ്ഥിതി. ടിക്കറ്റിനായി പരക്കം പായുകയാണ് ആരാധകര്‍.
സ്‌കൈബോക്‌സിലേക്കുള്ള 12000 ദിര്‍ഹത്തിന്റെ ടിക്കറ്റടക്കം (2.82 ലക്ഷം രൂപ) വിറ്റുതീര്‍ന്നു. പല വെബ്‌സൈറ്റുകളും ടിക്കറ്റ് വില ആയിരം മടങ്ങ് വരെ വര്‍ധിപ്പിച്ചു. 250 ദിര്‍ഹത്തിന്റെ ടിക്കറ്റിന് 3000 ദിര്‍ഹമാണ് ഈടാക്കുന്നത്.
ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സ്റ്റേഡിയത്തില്‍നിന്നു നേരിട്ട് ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ടാകുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
Next Story