സന്തോഷ് ട്രോഫി മത്സരത്തില്‍ കാസര്‍കോട് നിന്നൊരു കയ്യൊപ്പ്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ബംഗാളിനെതിരെ കേരളം ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കാസര്‍കോടിനും സന്തോഷിക്കാന്‍ ഏറെയുണ്ട്. ടീമിന് കരുത്തേകി മുന്‍നിരയിലുണ്ട് ടീം മാനേജറായ അഷ്‌റഫ് ഉപ്പള. ഫൈനല്‍ വരെയുള്ള കേരള ടീമിന്റെ യാത്രയില്‍ അഷ്‌റഫ് ഉപ്പളയുടെ സംഭാവനയും ചെറുതല്ല. കേരള ടീം വിജയിക്കുമെന്നും കപ്പ് കേരളത്തിലേക്കെത്തുമെന്നും അഷ്‌റഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. ടീം മാനേജര്‍ എന്ന നിലയില്‍ അഷ്‌റഫിന്റെ നേതൃപാടവം മികച്ചതാണെന്നും ടീം അംഗങ്ങള്‍ സമ്മതിക്കുന്നു

ടീമിന് ആവേശം പകര്‍ന്ന് കാസര്‍കോട് സ്വദേശിയായ കേരള ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡി മെമ്പറും കാസര്‍കോട് നഗരസഭാംഗവുമായ സിദ്ദീഖ് ചക്കരയും ഒപ്പമുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it