''ഒളിമ്പിക്‌സിന് പോവരുതായിരുന്നു, മെഡല്‍ നേടരുതായിരുന്നു..'' മനു ഭാക്കര്‍
2024 പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ച താരമാണ് മനുഭാക്കര്‍. ഒരു ഒളിമ്പിക്‌സില്‍ തന്നെ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ താരവു മാറിയിരുന്നു മനുഭാക്കര്‍. എന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി തയ്യാറാക്കിയ അവസാന 30 പേരില്‍ മനുഭാക്കറില്ല. ' അവളെ ഷൂട്ടിംഗിലേക്ക് വിടരുതായിരുന്നു. പകരം ക്രിക്കറ്റിലേക്ക് വിടണമായിരുന്നു. എങ്കില്‍ എല്ലാ അംഗീകാരങ്ങളും ലഭിച്ചേനെ. ഒരു ഒളിമ്പിക്‌സില്‍ തന്നെ രണ്ട് മെഡലുകള്‍ നേടിയ ആരാണ് ഇന്ത്യയിലുള്ളത്. പിന്നെന്താണ് എന്റെ മകള്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ മകളുടെ പ്രയത്‌നത്തെ തിരിച്ചറിയാന്‍ ശ്രമിക്കണം എന്നാണ് മനുഭാക്കറിന്റെ പിതാവ് പറയുന്നത്. മകളോട് സംസാരിച്ചപ്പോള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കരുതായിരുന്നെന്നും മെഡലുകള്‍ നേടരുതായിരുന്നെന്നും ഒരു കായിക താരമേ ആകരുതായിരുന്നെന്നും പറഞ്ഞതായി മനുവിന്റെ പിതാവ് പറഞ്ഞു. അതിനിടെ ഖേല്‍ രത്‌നയ്ക്കായുള്ള അപേക്ഷ മനുഭാക്കര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രസ്താവനയും അദ്ദേഹം തള്ളി. പോര്‍ട്ടലിലൂടെ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.