കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പ്രതിയായ കായികാധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ പ്രതിയായ കായികാധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി സജീഷാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ സജീഷിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ച ശേഷം പൊലീസിന് കൈമാറി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ ഫോണിലേക്കാണ് പ്രതി അശ്ലീല സന്ദേശം അയച്ചത്. ഇതുസംബന്ധിച്ച പരാതിയില്‍ സജീഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന സജീഷ് മുമ്പ് ഇ .പി […]

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ പ്രതിയായ കായികാധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി സജീഷാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ സജീഷിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ച ശേഷം പൊലീസിന് കൈമാറി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ ഫോണിലേക്കാണ് പ്രതി അശ്ലീല സന്ദേശം അയച്ചത്. ഇതുസംബന്ധിച്ച പരാതിയില്‍ സജീഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന സജീഷ് മുമ്പ് ഇ .പി ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. പിന്നീട് കാരണം വ്യക്തമാക്കാതെ ഇയാളെ ഒഴിവാക്കിയിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നാണ് അന്ന് ഒഴിവാക്കിതെന്നാണ് സൂചന.

Related Articles
Next Story
Share it