യാത്രക്കാര്‍ക്ക് ഭീഷണിയായി തകര്‍ച്ചയുടെ വക്കിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍

ബദിയടുക്ക: യാത്രക്കാര്‍ക്ക് ഭീഷണിയായി തകര്‍ച്ചയുടെ വക്കിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍. ചെര്‍ക്കള -കല്ലടുക്ക സംസ്ഥാന പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് തകര്‍ച്ച നേരിടുന്നത്. ബദിയടുക്ക പഞ്ചായത്തിലെ നീര്‍ച്ചാല്‍, ബേള, പള്ളത്തടുക്ക, ചര്‍ലടുക്ക, അഡ് ക്കസ്ഥല, തുടങ്ങി പല സ്ഥലങ്ങളിലെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണ്, ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് തകര്‍ച്ച ഭീഷണി നേരിടുകയാണ്.


ഇതേതുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മേല്‍ക്കൂര ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണുള്ളത്. ചിലതിലെ ഇരുമ്പ് കമ്പികള്‍ കോണ്‍ക്രീറ്റ് ഇളകി വീണതിനെ തുടര്‍ന്ന് പുറമെ തള്ളി നില്‍ക്കുന്നു. അപകടാവസ്ഥയിലായ കാത്തിരിപ്പ് കേന്ദ്രങ്ങളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.

അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നീക്കം ചെയ്ത് ആധുനിക സംവിധാനങ്ങളോട് കൂടിയ ബസ് വെയിറ്റിങ് ഷെല്‍ട്ടറുകള്‍ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it