സമനിലയില്‍ പിരിഞ്ഞ് സ്പെയിന്-ജര്‍മ്മനി ക്ലാസിക് പോര്; കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം
ദോഹ: ജര്‍മ്മനി-സ്പെയിന്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം ക്ലാസിക് പോരാട്ടമായി. തന്ത്രത്തിന് മറുതന്ത്രവും ടിക്കി ടാക്കയും കട്ടപ്രതിരോധവും എല്ലാം സമം ചേര്‍ന്നതായി മത്സരം. ഒടുവില്‍ ഗോളിന് മറുപടി ഗോളും. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി കൈ കൊടുത്ത് പിരിഞ്ഞു. ഇരു ടീമിനും വേണ്ടി സ്കോര്‍ ചെയ്തത് പകരക്കാരായി എത്തിയവരാണ്. സ്പെയിന് വേണ്ടി 62-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയും ജര്‍മ്മനിക്കായി 83-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രൂഗും ഗോള്‍ നേടി. ഗ്രൂപ്പ് […]
ദോഹ: ജര്‍മ്മനി-സ്പെയിന്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം ക്ലാസിക് പോരാട്ടമായി. തന്ത്രത്തിന് മറുതന്ത്രവും ടിക്കി ടാക്കയും കട്ടപ്രതിരോധവും എല്ലാം സമം ചേര്‍ന്നതായി മത്സരം. ഒടുവില്‍ ഗോളിന് മറുപടി ഗോളും. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി കൈ കൊടുത്ത് പിരിഞ്ഞു. ഇരു ടീമിനും വേണ്ടി സ്കോര്‍ ചെയ്തത് പകരക്കാരായി എത്തിയവരാണ്. സ്പെയിന് വേണ്ടി 62-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയും ജര്‍മ്മനിക്കായി 83-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രൂഗും ഗോള്‍ നേടി. ഗ്രൂപ്പ് […]
ദോഹ: ജര്‍മ്മനി-സ്പെയിന്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം ക്ലാസിക് പോരാട്ടമായി. തന്ത്രത്തിന് മറുതന്ത്രവും ടിക്കി ടാക്കയും കട്ടപ്രതിരോധവും എല്ലാം സമം ചേര്‍ന്നതായി മത്സരം. ഒടുവില്‍ ഗോളിന് മറുപടി ഗോളും. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി കൈ കൊടുത്ത് പിരിഞ്ഞു. ഇരു ടീമിനും വേണ്ടി സ്കോര്‍ ചെയ്തത് പകരക്കാരായി എത്തിയവരാണ്. സ്പെയിന് വേണ്ടി 62-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയും ജര്‍മ്മനിക്കായി 83-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രൂഗും ഗോള്‍ നേടി. ഗ്രൂപ്പ് ഇയില്‍ 4 പോയിന്റുമായി സ്പെയിന് ഒന്നാമതാണ്. 3 പോയിന്റ് വീതമുള്ള ജപ്പാനും കോസ്റ്ററിക്കയും അടുത്ത സ്ഥാനങ്ങളിലുണ്ട്. ഒരു പോയിന്റ് മാത്രമുള്ള ജര്‍മ്മനി അവസാന സ്ഥാനത്താണ്. ഇടവേളയ്ക്ക് പിന്നാലെ സ്ട്രൈക്കര്‍ ഫെറാന്‍ ടോറസിനെ പിന്‍വലിച്ച് അല്‍വരോ മൊറാട്ടയെ ഇറക്കാനുള്ള കോച്ച് ലൂയിസ് എന്റിക്വെയുടെ തീരുമാനമാണ് സ്പെയിനിന്റെ ഗോളിലേക്ക് വഴിതുറന്നത്. മൈതാനമധ്യത്തുനിന്ന് ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്കറ്റ്സ് തുടങ്ങിയ നീക്കത്തിനൊടുവില്‍ ഇടതു വിങ്ങില്‍നിന്ന് ജോര്‍ഡി ആല്‍ബയുടെ അസിസ്റ്റ് സ്വീകരിച്ച് മുന്നേറിയ മൊറാട്ടയുടെ വലംകാല് ഷോട്ട് ജര്‍മ്മന്‍ ഗോളി മാനുവല്‍ നോയറെയും മറികടന്ന് വലയിലെത്തി. ഇതോടെ ഒരു ഗോളിന് സ്പെയിന് മുന്നിലെത്തി. ഇതിന് പിന്നാലെ സര്‍വശക്തിയും സമാഹരിച്ച് ജര്‍മ്മനി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മത്സരം ആവേശകരമായി. അവര്‍ തുടരെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്ജിന് യുവതാരം ജമാല്‍ മുസിയാള ആയിരുന്നു. 83-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രൂഗിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കിയതും മുസിയാള തന്നെ. ബോക്സിന്റെ മധ്യത്തില്‍ ലഭിച്ച പന്ത് സ്വീകരിച്ച ഫുള്‍ക്രൂഗിന്റെ വലംകാല് ഷോട്ട് ഗോളായതോടെ ജര്‍മ്മന്‍ നിരയ്ക്ക് ആശ്വാസമായി. 60-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണിന്റെ പിഴവില്‍നിന്ന് സ്പെയിന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മറ്റൊരു മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍ഫോന്‍സോ ഡേവിസിലൂടെ കാനഡ മുന്നിലെത്തിയപ്പോള്‍ നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ക്രൊയേഷ്യ മറുപടി നല്‍കിയത്. ആന്ദ്രേജ് ക്രമാരിച് (36, 70), മാര്‍കോ ലിവാജ (44), ലവ്റോ മാജര് (94) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളുകള്‍ നേടിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് ഗോള്‍ രഹിത സമനില പാലിച്ച ക്രൊയേഷ്യയ്ക്ക് ജയത്തോടെ നാലു പോയിന്റായി. എഫ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ക്രൊയേഷ്യ. ഡിസംബര്‍ ഒന്നിന് ബെല്‍ജിയത്തെ തോല്പിച്ചാല് ക്രൊയേഷ്യയ്ക്ക് അനായാസം അടുത്ത റൗണ്ടിലെത്താം. രണ്ടാം കളിയും തോറ്റ കാനഡ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്.
ഇന്നത്തെ മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയെയും (3.30) ദക്ഷിണകൊറിയ ഘാനയെയും (6.30) ബ്രസീല്‍ സ്വിറ്റ്സര്ലാന്റിനെയും (9.30) പോര്‍ച്ചുഗല്‍ യുറഗ്വായെയും നേരിടും.