സ്ഫടികം പുതിയ ഫോര്‍മാറ്റിര്‍ ജനുവരിയില്‍ റിലീസ്: സര്‍വമാന പത്രാസോടെ ആടുതോമ
4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും സ്ഫടികം വീണ്ടും തിയേറ്ററിലെത്തിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ഭദ്രന്‍. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ഡിജിറ്റല്‍ ഫോര്‍മാറ്റിലൊരുക്കിയ ചിത്രം ജനുവരിയില്‍ തിയേറ്ററിലെത്തും.'വെടിവെച്ചാല്‍ പൊട്ടാത്ത കരിമ്പാറ നീയൊന്ന് ഇളക്കി! പകരം നിനക്കെന്തു വേണം?' പിരിച്ചു വച്ച മീശയും റെയ്ബാന്‍ ഗ്ലാസും ധരിച്ച് ആടു തോമ ചോദിച്ചപ്പോള്‍, പകരംവെക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ അത്തരത്തില്‍ മറ്റൊരു തീപ്പൊരി ഐറ്റം ഇല്ല എന്നതായിരുന്നു സത്യം. അതുകൊണ്ടു തന്നെയാണ് ഒരു കോടി രൂപക്കു മേല്‍ ചെലവുണ്ടായിട്ടും 27 വര്‍ഷത്തിനു […]

4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും സ്ഫടികം വീണ്ടും തിയേറ്ററിലെത്തിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ഭദ്രന്‍. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ഡിജിറ്റല്‍ ഫോര്‍മാറ്റിലൊരുക്കിയ ചിത്രം ജനുവരിയില്‍ തിയേറ്ററിലെത്തും.
'വെടിവെച്ചാല്‍ പൊട്ടാത്ത കരിമ്പാറ നീയൊന്ന് ഇളക്കി! പകരം നിനക്കെന്തു വേണം?' പിരിച്ചു വച്ച മീശയും റെയ്ബാന്‍ ഗ്ലാസും ധരിച്ച് ആടു തോമ ചോദിച്ചപ്പോള്‍, പകരംവെക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ അത്തരത്തില്‍ മറ്റൊരു തീപ്പൊരി ഐറ്റം ഇല്ല എന്നതായിരുന്നു സത്യം. അതുകൊണ്ടു തന്നെയാണ് ഒരു കോടി രൂപക്കു മേല്‍ ചെലവുണ്ടായിട്ടും 27 വര്‍ഷത്തിനു ശേഷം റീമാസ്റ്ററിംഗ് നടത്തി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോര്‍ കെ മിഴിവില്‍ ആധുനിക ശബ്ദ സൗകര്യത്തോടെ സ്ഫടികം തിയറ്ററിലേത്തിക്കുന്നത്. സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് പുതിയ പതിപ്പും ഒരുക്കുന്നത്
പുതിയ പതിപ്പിനുള്ള അവസാന ഘട്ട ജോലികളിലാണ് സംവിധായകന്‍ ഭദ്രന്‍. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ റീമാസ്റ്ററിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ ജോലികള്‍ പൂര്‍ണമാക്കി 2023ല്‍ ഗ്രാന്‍ഡ് റിലീസാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ അമരക്കാരന്‍ ആര്‍. മോഹന്‍ നിര്‍മിച്ച ചിത്രത്തിനു ഭദ്രനായിരുന്നു രചനയും നിര്‍വഹിച്ചത്. നിര്‍മാതാവില്‍ നിന്നും ചിത്രത്തിന്റെ നെഗറ്റീവ് വാങ്ങി അമേരിക്കയിലെത്തിച്ചാണ് ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയത്. പിന്നീട് ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവേകാനും ശബ്ദത്തിനു പുതിയ സാങ്കേതിക വിദയയുടെ സഹായത്തോടെ അപ്‌ഡേഷനും നടത്തിയാണ് ഫൈനല്‍ മിക്‌സിംഗ് നടത്തിയത്.
ചിത്രത്തിലെ ഏഴിമല പൂഞ്ചോല... എന്ന ഗാനം റീമാസ്റ്റര്‍ ചെയ്തു പുറത്തിറക്കിയതായി അവകാശപ്പെടുന്ന വീഡിയോ കുറച്ചു നാളുകളിലായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നീട് നിരവധി പേരാണ് ഗാനത്തിനു പിന്തുണയുമായി രംഗത്തു വന്നത്. ഗാനം റീമാസ്റ്ററിംഗ് ചെയ്ത പോലെ സിനിമയും റീമാസ്റ്ററിംഗ് ചെയ്തു കാണണമെന്ന് കമന്‍സുമായി ആരാധകരും വന്നു. തുടര്‍ന്നാണ് സംവിധായകന്‍ തന്നെ
രംഗത്ത് വന്നത്.