ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് ദക്ഷിണ കൊറിയയുടെ ആന്‍സാന്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് നെഞ്ചോടു ചേര്‍ത്ത് ദക്ഷിണ കൊറിയയുടെ ആന്‍സാന്‍. വനിതകളുടെ അമ്പെയ്ത്തില്‍ വ്യക്തിഗത റാങ്കിംഗ് റൗണ്ടിലാണ് ആന്‍സാന്‍ ഒളിമ്പിക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 680 പോയിന്റോടെയാണ് ഇരുപതുകാരിയായ ആന്‍സാന്‍ ഈ നേട്ടം കൊയ്തത്. രണ്ടും മൂന്നൂം സ്ഥാനങ്ങളും ദക്ഷിണ കൊറിയക്ക് തന്നെ. അതേസമയം വനിതകളുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ദീപിക കുമാരി 663 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഭൂട്ടാന്റെ കര്‍മ്മയാണ് അടുത്ത […]

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് നെഞ്ചോടു ചേര്‍ത്ത് ദക്ഷിണ കൊറിയയുടെ ആന്‍സാന്‍. വനിതകളുടെ അമ്പെയ്ത്തില്‍ വ്യക്തിഗത റാങ്കിംഗ് റൗണ്ടിലാണ് ആന്‍സാന്‍ ഒളിമ്പിക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 680 പോയിന്റോടെയാണ് ഇരുപതുകാരിയായ ആന്‍സാന്‍ ഈ നേട്ടം കൊയ്തത്. രണ്ടും മൂന്നൂം സ്ഥാനങ്ങളും ദക്ഷിണ കൊറിയക്ക് തന്നെ.
അതേസമയം വനിതകളുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ദീപിക കുമാരി 663 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഭൂട്ടാന്റെ കര്‍മ്മയാണ് അടുത്ത റൗണ്ടില്‍ ദീപികയുടെ എതിരാളി. പുരുഷന്മാരുടെ വ്യക്തിഗത റാങ്കില്‍ ഇന്ത്യയുടെ അതാനോ ദാസ് ഇന്ന് മത്സരിക്കുന്നുണ്ട്. ഇന്ന് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍ പവിന്‍ യാദവും തരുണ്‍ ദീപ് റായിയുമാണ്.
ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റുതുടങ്ങിയപ്പോള്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയത്തുടക്കം. ജര്‍മ്മനിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. റിച്ചാര്‍ലിസന്‍ ഹാട്രിക് നേടി ബ്രസീലിന്റെ വിജയശില്‍പ്പിയായി. ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്.
ഇത്തവണ ഒളിമ്പിക്‌സില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ നാല് സ്വര്‍ണമടക്കം 19 മെഡല്‍ വരെ നേടുമെന്ന് ആഗോള സ്‌പോര്‍ട്‌സ് ഡാറ്റാ വിശകലന കമ്പനിയായ ഗ്രേസ് നോട്ട് പ്രവചിക്കുന്നു.

Related Articles
Next Story
Share it