ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സ്ഫോഡും ആസ്ട്രസെനകയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന് ആരോഗ്യമന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് വാക്സിന്‍ വാങ്ങുന്നത്. രണ്ടുഘട്ടങ്ങളിലായി വാക്‌സിന്‍ വാങ്ങാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 10 ലക്ഷം ഡോസും ഫെബ്രുവരിയില്‍ അഞ്ചുലക്ഷം ഡോസ് വാക്സിനും വാങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സ്ഫോഡും ആസ്ട്രസെനകയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ 15 ലക്ഷം ഡോസ് വാങ്ങുമെന്ന് ആരോഗ്യമന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് വാക്സിന്‍ വാങ്ങുന്നത്.

രണ്ടുഘട്ടങ്ങളിലായി വാക്‌സിന്‍ വാങ്ങാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 10 ലക്ഷം ഡോസും ഫെബ്രുവരിയില്‍ അഞ്ചുലക്ഷം ഡോസ് വാക്സിനും വാങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Related Articles
Next Story
Share it