തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ത്ത് സൗപര്‍ണ്ണിക അശോകന്‍

ഉദുമ: തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ക്കുകയാണ് അശോകന്‍. ആര്‍ട്ടായാലും വിവിധ കലാപ്രകടനമായാലും പെരിയ ടൗണിലെ ടാക്‌സി ഡ്രൈവര്‍ സൗപര്‍ണ്ണിക അശോകന്റെ കൈയില്‍ ഭദ്രമാണ്. താജ്മഹല്‍, ഇന്ത്യന്‍ ഗേയ്റ്റ്, പാരിസിലെ ഈഫിള്‍ ടവര്‍ തുടങ്ങിയ നിരവധി ചരിത്ര സ്മാരകങ്ങള്‍ അശോകന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ വച്ച് കായക്കുളം വിഷ്ണു ക്ഷേത്രത്തിന്റെ പടിപുരയാണ് തെര്‍മ്മോക്കോളില്‍ ആദ്യമായി നിര്‍മിച്ചത്. ഈ കലാവിരുന്ന് സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ ഹിറ്റായി. ഇതോടെ അശോകന്‍ തെര്‍മ്മോക്കോളില്‍ വിവിധ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ […]

ഉദുമ: തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ക്കുകയാണ് അശോകന്‍. ആര്‍ട്ടായാലും വിവിധ കലാപ്രകടനമായാലും പെരിയ ടൗണിലെ ടാക്‌സി ഡ്രൈവര്‍ സൗപര്‍ണ്ണിക അശോകന്റെ കൈയില്‍ ഭദ്രമാണ്. താജ്മഹല്‍, ഇന്ത്യന്‍ ഗേയ്റ്റ്, പാരിസിലെ ഈഫിള്‍ ടവര്‍ തുടങ്ങിയ നിരവധി ചരിത്ര സ്മാരകങ്ങള്‍ അശോകന്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ വച്ച് കായക്കുളം വിഷ്ണു ക്ഷേത്രത്തിന്റെ പടിപുരയാണ് തെര്‍മ്മോക്കോളില്‍ ആദ്യമായി നിര്‍മിച്ചത്. ഈ കലാവിരുന്ന് സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ ഹിറ്റായി.
ഇതോടെ അശോകന്‍ തെര്‍മ്മോക്കോളില്‍ വിവിധ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 'മിഷന്‍ 2025' പരിപാടിയില്‍ അശോകന്റെ തെര്‍മ്മോക്കോളില്‍ നിര്‍മ്മിച്ച വിവിധ ആര്‍ട്ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശംസ നേടി. ഇതേ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വെങ്കിടേശ്വരലു അശോകന് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. പെരിയിലെ മികച്ച കലാ സംസ്‌കാരിക പ്രവര്‍ത്തകനാണ് അശോകന്‍.

Related Articles
Next Story
Share it