അച്ഛന്റെ സംഗീത കച്ചേരിക്ക് മകന്റെ വയലിന്‍ വാദനം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് തിരിതെളിയുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തില്‍ അച്ഛന്റെ സംഗീത കച്ചേരിക്ക് പിന്നണിയില്‍ വയലിന്‍ വാദനവുമായി എത്തുന്നത് മകന്‍. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗീത കച്ചേരിയില്‍ പ്രശസ്ത സംഗീതജ്ഞനും ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ടി.പി ശ്രീനിവാസനാണ് പാടുന്നത്. മകന്‍ നവനീത് കൃഷ്ണന്‍ വയലിന്‍ വായിക്കും. പാലക്കാട് കെ.എസ് മഹേഷ് കുമാര്‍ (മൃദംഗം), പയ്യന്നൂര്‍ ടി. ഗോവിന്ദ പ്രസാദ് (മോര്‍സിങ്ങ്) എന്നിവരും പിന്നണിയില്‍ അണിനിരക്കും. നാളെ രാവിലെ ഏഴ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് തിരിതെളിയുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതോത്സവത്തില്‍ അച്ഛന്റെ സംഗീത കച്ചേരിക്ക് പിന്നണിയില്‍ വയലിന്‍ വാദനവുമായി എത്തുന്നത് മകന്‍. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗീത കച്ചേരിയില്‍ പ്രശസ്ത സംഗീതജ്ഞനും ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ടി.പി ശ്രീനിവാസനാണ് പാടുന്നത്. മകന്‍ നവനീത് കൃഷ്ണന്‍ വയലിന്‍ വായിക്കും.
പാലക്കാട് കെ.എസ് മഹേഷ് കുമാര്‍ (മൃദംഗം), പയ്യന്നൂര്‍ ടി. ഗോവിന്ദ പ്രസാദ് (മോര്‍സിങ്ങ്) എന്നിവരും പിന്നണിയില്‍ അണിനിരക്കും. നാളെ രാവിലെ ഏഴ് മണിക്ക് ഉഞ്ചവൃത്തി നടക്കും. 9 മണിമുതല്‍ അമ്പതോളം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനവും തുടര്‍ന്ന് 10 മുതല്‍ നാല് മണിവരെ സംഗീതാരാധനയും നടക്കും. വൈകിട്ട് 5ന് സമാപന കച്ചേരിയില്‍ മുരളി സംഗീത് പാടും.
ഗണരാജ് കാര്‍ലെ (വയലിന്‍), പയ്യന്നൂര്‍ പി.വി രാജന്‍ (മൃദംഗം), വെള്ളിക്കോത്ത് രാജീവ് ഗോപാല്‍ (മോര്‍സിങ്ങ്) എന്നിവര്‍ പക്കമേളമൊരുക്കും.
ഇന്ന് വൈകിട്ട് 5 മണിക്ക് ഡോ. യു. കൃഷ്ണകുമാരി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സദ്ഗുരു ശ്രീ ത്യാഗബ്രഹ്‌മ സംഗീത സഭയുടെ നേതൃത്വത്തിലാണ് സംഗീതോത്സവം.

Related Articles
Next Story
Share it