ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങി സഹോദരിമാര്‍

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങിയ സഹോദരിമാര്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നു. പി. ജയശ്രീയും സഹോദരി പുഷ്പഭാസ്‌കരനുമാണ് മത്സരംരംഗത്തിറങ്ങിയത്. ബദിയടുക്ക പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ നീര്‍ച്ചാലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസിലെ പി. ജയശ്രീ മത്സരിക്കുന്നത്. പുഷ്പ ഭാസ്‌കരന്‍ ഏഴാംവാര്‍ഡായ കുടുപ്പംകുഴിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ജയശ്രീ നേരത്തെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബദിയടുക്ക പഞ്ചായത്തിലെ കല്ലപ്പാടി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജയശ്രീ വിജയം ആവര്‍ത്തിച്ചു. അതിലുള്ള ആത്മവിശ്വാസവുമായാണ് ഇക്കുറി […]

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങിയ സഹോദരിമാര്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നു. പി. ജയശ്രീയും സഹോദരി പുഷ്പഭാസ്‌കരനുമാണ് മത്സരംരംഗത്തിറങ്ങിയത്. ബദിയടുക്ക പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ നീര്‍ച്ചാലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസിലെ പി. ജയശ്രീ മത്സരിക്കുന്നത്. പുഷ്പ ഭാസ്‌കരന്‍ ഏഴാംവാര്‍ഡായ കുടുപ്പംകുഴിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ജയശ്രീ നേരത്തെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബദിയടുക്ക പഞ്ചായത്തിലെ കല്ലപ്പാടി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജയശ്രീ വിജയം ആവര്‍ത്തിച്ചു. അതിലുള്ള ആത്മവിശ്വാസവുമായാണ് ഇക്കുറി നീര്‍ച്ചാല്‍ വാര്‍ഡില്‍ മത്സരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറിയായ ജയശ്രീ വര്‍ഷങ്ങളോളം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയായ വിനീതയെയാണ് ജയശ്രീ നേരിടുന്നത്. മഹിളാമോര്‍ച്ച ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായ പുഷ്പ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിംലീഗിലെ ഹമീദ് പള്ളത്തടുക്കയോടാണ് ഏറ്റുമുട്ടുന്നത്. 2010-15 വര്‍ഷത്തില്‍ ഹമീദ് ജയിച്ച കുടുപ്പംകുഴി വാര്‍ഡ് കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫ് ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ അതിശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

Related Articles
Next Story
Share it