കോഡിംഗ് രംഗത്ത് വിസ്മയമായി സഹോദരിമാര്‍; പ്രശംസിച്ച് ആപ്പിള്‍ സി.ഇ.ഒയും

കാസര്‍കോട്: ദുബായില്‍ കോഡിംഗ് രംഗത്ത് വിസ്മയമായി മാറിയിരിക്കയാണ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ സഹോദരിമാര്‍. കല്ലങ്കൈയിലെ മുഹമ്മദ് റഫീഖിന്റെയും താഹിറ കോട്ടക്കുന്നിന്റെയും മക്കളായ ലീന(10)യും ഹന(9)യുമാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കോഡിംഗ് രംഗത്തെ അനന്ത സാധ്യതകള്‍ തേടുകയാണ് ഈ സഹോദരിമാര്‍. ലീന 6 വയസില്‍ തന്നെ വെബ്‌സൈറ്റ് ഉണ്ടാക്കി ശ്രദ്ധനേടിയിരുന്നു. ലീനയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും കോഡിംഗിന്റെ വിവിധ വശങ്ങള്‍ സ്വായത്തമാക്കിയാണ് ഹനയും കോഡിംഗിന്റെ പുതിയ തലങ്ങളിലേക്ക് ചുവട് വെച്ചത്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന വിധം ഐ ഫോണ്‍ […]

കാസര്‍കോട്: ദുബായില്‍ കോഡിംഗ് രംഗത്ത് വിസ്മയമായി മാറിയിരിക്കയാണ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ സഹോദരിമാര്‍. കല്ലങ്കൈയിലെ മുഹമ്മദ് റഫീഖിന്റെയും താഹിറ കോട്ടക്കുന്നിന്റെയും മക്കളായ ലീന(10)യും ഹന(9)യുമാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കോഡിംഗ് രംഗത്തെ അനന്ത സാധ്യതകള്‍ തേടുകയാണ് ഈ സഹോദരിമാര്‍. ലീന 6 വയസില്‍ തന്നെ വെബ്‌സൈറ്റ് ഉണ്ടാക്കി ശ്രദ്ധനേടിയിരുന്നു. ലീനയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും കോഡിംഗിന്റെ വിവിധ വശങ്ങള്‍ സ്വായത്തമാക്കിയാണ് ഹനയും കോഡിംഗിന്റെ പുതിയ തലങ്ങളിലേക്ക് ചുവട് വെച്ചത്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന വിധം ഐ ഫോണ്‍ ഐ.ഒ.എസ് ആപ് നിര്‍മ്മിച്ചാണ് ഹന എന്ന കൊച്ചു മിടുക്കി ശ്രദ്ധ നേടുന്നത്. ഹനയെ പ്രശംസിച്ച് ആപ്പിള്‍ സി.ഇ.ഒ ടീം കുക് തന്നെ രംഗത്തെത്തി. 'ഇത്രയും ചെറുപ്പത്തില്‍ നിങ്ങളുടെ എല്ലാ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കും അഭിനന്ദനങ്ങള്‍…ഇത് തുടരുക. ഭാവിയില്‍ നിങ്ങള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യും'-എന്നായിരുന്നു ടീം കുക് ഹനയക്ക് ഇ-മെയിലില്‍ അയച്ച അഭിനന്ദന സന്ദേശം. ലോകത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആപ് ഡവലപ്മാരില്‍ ഇടം പിടിച്ചിരിക്കയാണ് ഹന. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ കുട്ടികളോട് ഇടപെടാനും കഥകള്‍ പറഞ്ഞു കൊടുക്കാനും പല രക്ഷിതാക്കള്‍ക്കും സമയം കിട്ടാത്ത സാഹചര്യം മനസിലാക്കി കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്ന തരത്തിലാണ് ഹന ആപ് ഒരുക്കിയത്. നേരത്തെ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നതിന് എളുപ്പവഴിയൊരുക്കി ലീന നിര്‍മ്മിച്ച വെബ്‌സൈറ്റ് ശ്രദ്ധ നേടിയിരുന്നു. കോഡിംഗ് പഠിപ്പിക്കുന്നതിനായി ഒരു ഫൗണ്ടേഷന് തന്നെ ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്. ഈ രംഗത്ത് കണ്ണികളെ ചേര്‍ത്ത് പിന്നാലെ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ മിടുക്കികളുടെ ലക്ഷ്യം.

Related Articles
Next Story
Share it