പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു
കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാലാണ് അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള പീര്‍മുഹമ്മദ് ദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്. ആര്‍ക്കും അനുകരിക്കാനാവാത്ത ഗാനാലാപനമായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങളാണ്. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതും പീര്‍മുഹമ്മദാണ്. തലശ്ശേരിയിലെ അസീസ് […]

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാലാണ് അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള പീര്‍മുഹമ്മദ് ദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്. ആര്‍ക്കും അനുകരിക്കാനാവാത്ത ഗാനാലാപനമായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങളാണ്. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതും പീര്‍മുഹമ്മദാണ്.
തലശ്ശേരിയിലെ അസീസ് അഹമ്മദിന്റെയും തെങ്കാശിപ്പട്ടണം സ്വദേശിനി ബല്‍ക്കീസിന്റെയും മകനാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 'ജനതാ സംഗീത സഭ'യിലൂടെ മാപ്പിള പാട്ടിന്റെ ലോകത്ത് തുടക്കം കുറിച്ച പീര്‍ മുഹമ്മദ് പില്‍ക്കാലത്ത് വിശ്രമമറിയാതെ വേദികളില്‍ നിന്ന് വേദികളിലേക്ക് ആനയിക്കപ്പെട്ട ഗായകനായി വളരുകയായിരുന്നു. തേന്‍തുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. 1957-90 കളില്‍ എച്ച്.എം.വിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീര്‍ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ല്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി, ചെന്നൈ ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.
കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, എ.വി. മുഹമ്മദ് അവാര്‍ഡ്, ഒ. അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ പീര്‍ മുഹമ്മദിനെ തേടിയിട്ടുണ്ട്.
ഭാര്യ: രഹന. മക്കള്‍: സമീര്‍, നിസാം, ഷെറിന്‍, സാറ.