കോവിഡ് രണ്ടാം തരംഗം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയും സിംഗപ്പൂരും വിലക്കേര്‍പ്പെടുത്തി

അബൂദബി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂരും യുഎഇയും യാത്രാ വിലക്കേര്‍പ്പെടുത്തി. ഈ മാസം 24 മുതല്‍ പത്ത് ദിവസത്തേക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്കും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ […]

അബൂദബി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂരും യുഎഇയും യാത്രാ വിലക്കേര്‍പ്പെടുത്തി. ഈ മാസം 24 മുതല്‍ പത്ത് ദിവസത്തേക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്കും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്കും കൈമാറിയിട്ടുണ്ട്.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. നേരത്തെ സൗദി, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് എന്നീ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത സ്ഥിരീകരിച്ചു.

ഇന്ത്യയിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ദീര്‍ഘകാല വീസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വിലക്ക് തുടരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് സിംഗപ്പൂര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് സിംഗപ്പൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 17 കുടിയേറ്റ തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഡോമിറ്ററിയിലെ 1,100ലേറെ പേരെ ക്വാറന്റൈലാക്കിയിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഡോര്‍മിറ്ററികളിലെ കേസുകള്‍ തടയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

സിംഗപ്പൂരിലെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. നേരത്തെ ന്യൂസിലാന്‍ഡും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it