ഇന്ത്യന്‍ വകഭേദം കുട്ടികളെ രൂക്ഷമായി ബാധിക്കും; സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടച്ചു

സിംഗപ്പൂര്‍: കൊറോണ വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം കുട്ടികളെ രൂക്ഷമായി ബാധിക്കുമെന്ന് ആശങ്ക. ഇതേതുടര്‍ന്ന് സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ അടക്കും. മാസങ്ങളോളം കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയെങ്കിലും പ്രാദേശികമായി വീണ്ടും വ്യാപനം സ്ഥിരീകരിച്ചതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ജൂനിയര്‍ കോളജുകളും ബുധനാഴ്ച മുതല്‍ മേയ് 28 വരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ 38 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇത് എട്ട് […]

സിംഗപ്പൂര്‍: കൊറോണ വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം കുട്ടികളെ രൂക്ഷമായി ബാധിക്കുമെന്ന് ആശങ്ക. ഇതേതുടര്‍ന്ന് സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ അടക്കും. മാസങ്ങളോളം കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയെങ്കിലും പ്രാദേശികമായി വീണ്ടും വ്യാപനം സ്ഥിരീകരിച്ചതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്.

പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ജൂനിയര്‍ കോളജുകളും ബുധനാഴ്ച മുതല്‍ മേയ് 28 വരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ 38 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. ഇതില്‍ ട്യൂഷന്‍ സെന്ററിലെ ക്ലാസില്‍ പങ്കെടുത്ത എട്ട് കുട്ടികളും ഉള്‍പ്പെടും.

'ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വൈറസ് വകഭേദം കുട്ടികളെ കൂടുതല്‍ ബാധിക്കുന്നതായി സൂചനയുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, രോഗബാധിതരായ കുട്ടികളുടെ നില ഗുരുതമല്ല'. വിദ്യാഭ്യാസ മന്ത്രി ചാന്‍ ചുന്‍ സിംഗ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള പദ്ധതികളും സിംഗപ്പൂര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ഹോങ്കോങ്ങുമായുള്ള എയര്‍ ബബിള്‍ സംവിധാനവും ഇല്ലാതാകാന്‍ സാധ്യതയേറി. മേയ് 26 മുതലാണ് ഇരു രാജ്യങ്ങളും തമ്മില്‍ യാത്രകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.

വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി പൊതുസമ്മേളനങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണമേര്‍പ്പെടുത്തി. റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കലും ജിമ്മുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു.

Related Articles
Next Story
Share it