അന്താരാഷ്ട്ര സാഹിത്യ മത്സരത്തില്‍ തിളങ്ങി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷ

കാസര്‍കോട്: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ലണ്ടന്‍ ആസ്ഥാനമായ റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി നടത്തിയ അന്താരാഷ്ട സാഹിത്യ മത്സരത്തില്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയ്ക്ക് പുരസ്‌കാരം. കോവിഡ് കാലത്തെ നഷ്ടങ്ങളെ കുറിച്ച് ജൂനിയര്‍ വിഭാഗത്തില്‍ സിനാഷ രചിച്ച 'ഗ്ലിസ്റ്റണിങ് ബ്ലോസംസ് അറ്റ് ദി ഓപ്പണ്‍ വിന്‍ഡോ' എന്ന ഇംഗ്ലീഷ് കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നായി 25,648 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 171 പേരെയാണ് ഗോള്‍ഡന്‍ പുരസ്‌കാര വിജയികളായി തിരഞ്ഞെടുത്തത്. ഇതിലൊരാളാണ് […]

കാസര്‍കോട്: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ലണ്ടന്‍ ആസ്ഥാനമായ റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി നടത്തിയ അന്താരാഷ്ട സാഹിത്യ മത്സരത്തില്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയ്ക്ക് പുരസ്‌കാരം. കോവിഡ് കാലത്തെ നഷ്ടങ്ങളെ കുറിച്ച് ജൂനിയര്‍ വിഭാഗത്തില്‍ സിനാഷ രചിച്ച 'ഗ്ലിസ്റ്റണിങ് ബ്ലോസംസ് അറ്റ് ദി ഓപ്പണ്‍ വിന്‍ഡോ' എന്ന ഇംഗ്ലീഷ് കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നായി 25,648 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 171 പേരെയാണ് ഗോള്‍ഡന്‍ പുരസ്‌കാര വിജയികളായി തിരഞ്ഞെടുത്തത്. ഇതിലൊരാളാണ് സിനാഷ. ചെറുപ്രായത്തില്‍ തന്നെ ചിത്രരചനകളിലും എഴുത്തുകളിലും മികവ് തെളിയിച്ച സിനാഷയുടെ ആറോളം പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മായിപ്പാടി ഡയറ്റില്‍ അധ്യാപകനായ എ. ശ്രീകുമാറിന്റെയും സ്മിതയുടെയും ഏകമകളാണ് സിനാഷ.

Related Articles
Next Story
Share it