പ്രതാപത്തിന്റെ ആ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു; സിംപ്‌കോ കമ്പനി ഓര്‍മ്മയായി

കാസര്‍കോട്: ഒരു കാലത്ത് സമുദ്രോല്‍പന്ന കയറ്റുമതി രംഗത്ത് പ്രശസ്തമായിരുന്ന നെല്ലിക്കുന്നിലെ സതേണ്‍ ഇന്ത്യ മറൈന്‍ പ്രൊഡക്ട് കമ്പനി(സിംപ്‌കോ) ഇനി ഓര്‍മ്മ. അവശേഷിച്ചിരുന്ന കമ്പനിയുടെ കെട്ടിടത്തിന്റെ അവസാന ഭാഗം കൂടി കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയതോടെ ഒരു കാലത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ അസ്തമയം പൂര്‍ണ്ണമായി. 1980കളില്‍ മലബാര്‍-ദക്ഷിണ കര്‍ണാടക മേഖലയിലെ ഏറ്റവും പ്രശസ്തമായ മത്സ്യോല്‍പ്പന്ന കയറ്റുമതി സ്ഥാപനമായിരുന്നു സിംപ്‌കോ. പ്രമുഖ വ്യവസായിയായിരുന്ന കെ.എസ്. അബ്ദുല്ലയുടെ ഉടമസ്ഥതയിലാണ് സിംപ്‌കോ പ്രവര്‍ത്തിച്ചിരുന്നത്. കാസര്‍കോടിന് പുറമെ ഒരു കാലത്ത് […]

കാസര്‍കോട്: ഒരു കാലത്ത് സമുദ്രോല്‍പന്ന കയറ്റുമതി രംഗത്ത് പ്രശസ്തമായിരുന്ന നെല്ലിക്കുന്നിലെ സതേണ്‍ ഇന്ത്യ മറൈന്‍ പ്രൊഡക്ട് കമ്പനി(സിംപ്‌കോ) ഇനി ഓര്‍മ്മ. അവശേഷിച്ചിരുന്ന കമ്പനിയുടെ കെട്ടിടത്തിന്റെ അവസാന ഭാഗം കൂടി കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയതോടെ ഒരു കാലത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ അസ്തമയം പൂര്‍ണ്ണമായി. 1980കളില്‍ മലബാര്‍-ദക്ഷിണ കര്‍ണാടക മേഖലയിലെ ഏറ്റവും പ്രശസ്തമായ മത്സ്യോല്‍പ്പന്ന കയറ്റുമതി സ്ഥാപനമായിരുന്നു സിംപ്‌കോ. പ്രമുഖ വ്യവസായിയായിരുന്ന കെ.എസ്. അബ്ദുല്ലയുടെ ഉടമസ്ഥതയിലാണ് സിംപ്‌കോ പ്രവര്‍ത്തിച്ചിരുന്നത്. കാസര്‍കോടിന് പുറമെ ഒരു കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും അന്നം നല്‍കിയ സ്ഥാപനമായിരുന്നു സിംപ്‌കോ.
40 വര്‍ഷം മുമ്പാണ് സിംപ്‌കോ ആരംഭിച്ചത്. കെ.എസ്. അബ്ദുല്ലയുടെ പ്രതാപ കാലമായിരുന്നു അത്. ചെമ്മീന്‍ അടക്കമുള്ളവ സംസ്‌കരിച്ച് കപ്പല്‍മാര്‍ഗം ഗള്‍ഫില്‍ അയക്കുന്ന കമ്പനിയില്‍ കാസര്‍കോടിന് പുറമേ കൊച്ചി, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ഭാഗങ്ങളില്‍ സ്ത്രീകളടക്കമുള്ള ആയിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മാംസം സംസ്‌ക്കരിച്ച് കയറ്റുമതി ചെയ്തിരുന്നു. മംഗളൂര്‍, കൊച്ചി തുറമുഖം വഴി കപ്പല്‍മാര്‍ഗമാണ് ഇവ കയറ്റുമതി ചെയ്തിരുന്നത്. 19 വയസ് മുതല്‍ 65 വയസ് പ്രായം വരെയുള്ള വര്‍ തൊഴില്‍ ചെയ്തിരുന്ന കമ്പനി പില്‍ക്കാലത്ത് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലക്കുകയായിരുന്നു. തുടര്‍ന്ന് ഐസ് പ്ലാന്റായി നിലനിന്നു പോയിരുന്നു. ഏതാനും ഏക്കറോളം വിസ്തൃതിയിലുണ്ടായിരുന്ന സ്ഥലം പിന്നീട് പലര്‍ക്കും വിറ്റതോടെ കമ്പനി കെട്ടിടം മാത്രം നിലനിര്‍ത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയതോടെ കാസര്‍കോടിന്റെ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകിയിരുന്ന ഒരു കമ്പനി കൂടി ഓര്‍മ്മയാവുകയാണ്.

Related Articles
Next Story
Share it