വാഷിംഗ്ടണ്‍: അമേരിക്കയില്‍ സംഗീത പരിപാടി നടത്തുന്ന സ്ഥലത്തുണ്ടായ വെടിവെപ്പില്‍ ഒരുമരണം. 15 വയസുള്ള കുട്ടിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. 14 യു സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിലാണ് വെടിവെപ്പുണ്ടായത്. വൈറ്റ്ഹൗസില്‍ നിന്ന് രണ്ട് മൈല്‍ മാത്രം അകലെയാണിത്. അമേരിക്കയില്‍ വെടിവെപ്പും മരണങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തോക്ക് വാങ്ങാനുള്ള പ്രായപരിധി 18ല്‍ നിന്ന് 21 ആയി ഉയര്‍ത്താന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു.