ശിഫാഹു റഹ്‌മാ ചികിത്സാ സഹായ പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകള്‍ ഇല്ലാത്തത്-വി പി അബ്ദുല്‍ ഖാദര്‍

കുമ്പള: അബൂദാബി കെഎംസിസിയുടെ ശിഫാഹു റഹ്‌മാ കാരുണ്യ ചികിത്സാ സഹായ പദ്ധതി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകള്‍ ഇല്ലാത്തതാണന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി പി അബ്ദുല്‍ ഖാദര്‍ ഹാജി അഭിപ്രായപ്പെട്ടു. രോഗിയെ സന്ദര്‍ശിക്കുകയും സമാശ്വാസം നല്‍കുകയും ചെയ്യുന്ന പുണ്യത്തോടപ്പം തന്നെ ഇത്തരം സഹായ ധനം രോഗികളെ സംബന്ധിച്ചു ഏറെ സന്തോഷം പകരുന്നതാണ് അദ്ദേഹം പറഞ്ഞു. കുമ്പള ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ജനുവരി മാസത്തിലെ ചികിത്സാ സഹായ വിതരണം ചടങ്ങ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു […]

കുമ്പള: അബൂദാബി കെഎംസിസിയുടെ ശിഫാഹു റഹ്‌മാ കാരുണ്യ ചികിത്സാ സഹായ പദ്ധതി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകള്‍ ഇല്ലാത്തതാണന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി പി അബ്ദുല്‍ ഖാദര്‍ ഹാജി അഭിപ്രായപ്പെട്ടു. രോഗിയെ സന്ദര്‍ശിക്കുകയും സമാശ്വാസം നല്‍കുകയും ചെയ്യുന്ന പുണ്യത്തോടപ്പം തന്നെ ഇത്തരം സഹായ ധനം രോഗികളെ സംബന്ധിച്ചു ഏറെ സന്തോഷം പകരുന്നതാണ് അദ്ദേഹം പറഞ്ഞു.
കുമ്പള ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ജനുവരി മാസത്തിലെ ചികിത്സാ സഹായ വിതരണം ചടങ്ങ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹനീഫ് ചല്ലങ്കയം അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. വോര്‍ക്കാടി പഞ്ചായത്തിലെ ആനക്കല്ല് സ്വദേശിയായ കിഡ്‌നി രോഗി, കാന്‍സര്‍ രോഗികളായ മഞ്ചേശ്വരം പഞ്ചായത്ത് മച്ചംപാടി പുച്ഛത്തബയല്‍ സ്വദേശിനിയായ വീട്ടമ്മ, എന്‍മകജെ പഞ്ചായത്തിലെ കോടഞ്ഞിമൂല സ്വദേശി എന്നിവര്‍ക്കാണ് സഹായം അനുവദിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് പ്രസ്തുത പദ്ധതി പ്രകാരം ഇത് വരെയായി 110 ല്‍ അധികം രോഗികള്‍ക്ക് സഹായ ധനം നല്‍കി. ചടങ്ങില്‍ സെഡ്എ മൊഗ്രാല്‍, ടിഎം ശുഹൈബ്, അബ്ദുല്ല കജ, ഉമ്മറബ്ബ ആനക്കല്‍, സിദ്ദിഖ് ഒളമുഗര്‍, റസാഖ് നല്‍ക്ക, ടികെ ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍ കമ്പാര്‍ സ്വാഗതവും ഹുസൈന്‍ ഖാദര്‍ ആരിക്കാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it