ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് എണ്ണവിലയെയും ബാധിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 97 വില 1.9 ശതമാനം ഇടിഞ്ഞ് 51.29 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 1.7 ശതമാനം ഇടിഞ്ഞ് 48.27 ഡോളറിലെത്തി.
യൂറോപ്യന്‍-മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് എണ്ണവില ഇടിയാന്‍ കാരണമായതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. കൊവിഡ് പ്രതിരോധ വാക്സിന് കുത്തിവെപ്പുകള്‍ വിവിധ ലോക രാജ്യങ്ങള്‍ ആരംഭിച്ചതോടെ വാക്സിനുകളുടെ നിക്ഷേപത്തില്‍ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എണ്ണ വിപണിയില്‍ തുടര്‍ച്ചയായ നേട്ടമുണ്ടാകുകയും ചെയ്തിരുന്നു.
ബ്രിട്ടണില്‍ നിന്നുള്ള വിമാന യാത്രകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലോകവ്യാപകമായി പടര്‍ന്നതുമാണ് എണ്ണ വിപണിയില്‍ ഇടിവ് നേരിടാന്‍ കാരണമായതെന്നാണ് സൂചന. ഇതോടെ ഒപെക് രാജ്യങ്ങള്‍ വിലയിടിവ് തടയാന്‍ നടപ്പിലാക്കിയ ഉത്പാദന വെട്ടിക്കുറവ് തുടര്‍ന്നേക്കും.