യു.എ.ഇ പ്രസിഡണ്ടിന്റെ സഹോദരന്‍ ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യു.എ.ഇ പ്രസിഡണ്ടിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വിയോഗത്തില്‍ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ ഈ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യു.എ.ഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 1965ല്‍ അല്‍ഐനില്‍ ജനിച്ച ഷെയ്ഖ് സയീദ് 1988ല്‍ യു.എ.ഇ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം […]

അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യു.എ.ഇ പ്രസിഡണ്ടിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വിയോഗത്തില്‍ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ ഈ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യു.എ.ഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 1965ല്‍ അല്‍ഐനില്‍ ജനിച്ച ഷെയ്ഖ് സയീദ് 1988ല്‍ യു.എ.ഇ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. പിന്നീട് അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിതനായി. 1991 മുതല്‍ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രതിനിധിയായി ഇദ്ദേഹം ഒട്ടേറെ ഔദ്യോഗിക രാജ്യാന്തര സന്ദര്‍ശനങ്ങള്‍ നടത്തി. 2002നും 2003നും ഇടയില്‍ യു.എ.ഇ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. കൂടാതെ, യു.എ.ഇയിലെ വിവിധ പ്രധാന വികസന പദ്ധതികളിലും പ്രധാന പങ്കുവഹിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, അബുദാബി കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ഡവലപ്മെന്റ്, അല്‍ വഹ്ദ സ്പോര്‍ട്സ് ക്ലബ്ബ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles
Next Story
Share it