ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും തുറന്നുകൊടുക്കാതെ പെര്‍ളയിലെ ഷീ ലോഞ്ച്

ബദിയടുക്ക: ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടുവെങ്കിലും തുറന്ന് കൊടുക്കാതെ എന്‍മകജെ പഞ്ചായത്ത് പെര്‍ള ടൗണിലെ ഷീ ലോഞ്ച്. അടിസ്ഥാന സൗകര്യമില്ലാത്തതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത്തവണ വൈദ്യുതിക്കും വെള്ളത്തിനും പഞ്ചായത്ത് ഭരണസമിതി ഒരുലക്ഷം രൂപ നീക്കിവെച്ചതിനാല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാര്‍. 2020 സെപ്തംബര്‍ 9ന് ഉദ്ഘാടനം ചെയ്തതാണ് ഷീ ലോഞ്ച് കെട്ടിടം. സ്ത്രീ സൗഹൃദ പൊതു ഇടങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഏഴ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മൂന്ന് ലക്ഷം രൂപ […]

ബദിയടുക്ക: ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടുവെങ്കിലും തുറന്ന് കൊടുക്കാതെ എന്‍മകജെ പഞ്ചായത്ത് പെര്‍ള ടൗണിലെ ഷീ ലോഞ്ച്. അടിസ്ഥാന സൗകര്യമില്ലാത്തതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത്തവണ വൈദ്യുതിക്കും വെള്ളത്തിനും പഞ്ചായത്ത് ഭരണസമിതി ഒരുലക്ഷം രൂപ നീക്കിവെച്ചതിനാല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാര്‍. 2020 സെപ്തംബര്‍ 9ന് ഉദ്ഘാടനം ചെയ്തതാണ് ഷീ ലോഞ്ച് കെട്ടിടം. സ്ത്രീ സൗഹൃദ പൊതു ഇടങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഏഴ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മൂന്ന് ലക്ഷം രൂപ എന്‍മകജെ പഞ്ചായത്തും ചെലവിട്ട് കെട്ടിടം നിര്‍മ്മിച്ചത്. വൈദ്യുതിക്കും വെള്ളത്തിനും ഫണ്ട് വകയിരുത്താത്തതിനാല്‍ പ്രവര്‍ത്തനം വൈകി. നിലവിലെ പഞ്ചായത്ത് ഭരണ സമിതിയാണ് ഒരുലക്ഷം രൂപ നീക്കിവെച്ചത്. സ്ത്രീ യാത്രക്കാര്‍ക്ക് മുലയൂട്ടിനുള്ള സൗകര്യത്തിനും വിശ്രമത്തിനും സുരക്ഷാ സംവിധാനം ഒരുക്കുന്നതിനും വേണ്ടിയാണ് ഷീ ലൗഞ്ച് നിര്‍മ്മിച്ചത്. ചെര്‍ക്കള -കല്ലടുക്ക അന്തര്‍സംസ്ഥാന പാതയോരത്താണ് കെട്ടിടം പണിതിട്ടുള്ളത്. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ക്കാണ് ഇത് ഏറ്റവും സൗകര്യ പ്രദമാവുക. കര്‍ണ്ണാടകയിലെ പുത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കും ജില്ലയില്‍ ബദിയടുക്ക, ചെര്‍ക്കള, കാസര്‍കോട്, സീതാംഗോളി, വിദ്യാനഗര്‍, സിവില്‍ സ്റ്റേഷന്‍, കുമ്പള, മംഗളൂരു എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് കടന്നു പോകുന്നത്.

Related Articles
Next Story
Share it